മലയാളികളിൽ സമ്പന്നൻ യൂസുഫലി; യൂസുഫലിയുടെ ആസ്തിയും മറ്റു മലയാളി സമ്പന്നരെയും അറിയാം
ഫോബ്സ് പുറത്തിറക്കിയ ലോകത്തെ ഏറ്റവും വലിയ ധനികരുടെ ഈ വർഷത്തെ പട്ടികയിൽ മലയാളികളിൽ ഒന്നാമൻ എം എ യൂസുഫലി.
യൂസുഫലിയുടെ ആകെ ആസ്തി 40,700 കോടി രൂപയിലധികം അഥവാ 540 കോടി ഡോളർ ആണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആഗോള ധനികരുടെ പട്ടികയിൽ യൂസുഫലിക്ക് 490 ആം സ്ഥാനമുണ്ട്.
മലയാളികളിലെ ധനികരുടെ പട്ടികയിൽ ഇൻഫോസിസ് ഗോപാലകൃഷ്ണൻ, ബൈജു രവീന്ദ്രൻ, രവി പിള്ള, എസ് ഡി ഷിബുലാൽ, ജെംസ് സണ്ണി വർക്കി, ജോയ് ആലുക്കാസ്, മുത്തൂറ്റ് ഫാമിലി എന്നിവർ യഥാക്രമം യൂസുഫലിക്ക് പിറകിൽ സ്ഥാനമുറപ്പിച്ചു.
ടെസ് ല എലോൺ മാസ്ക് ലോകത്തെ ഒന്നാമത്തെ ധനികനെന്ന പദവി നില നിർത്തി. ആമസോൺ ജെഫ് ബെസോസ് രണ്ടാം സ്ഥാനത്തും ബെർനാഡ് അർനോൾട്ട് ഫാമിലി മൂന്നാം സ്ഥാനത്തും ബിൽഗേറ്റ്സ് നാലാം സ്ഥാനത്തും വാറൻ ബഫറ്റ് അഞ്ചാം സ്ഥാനത്തും ഉണ്ട്.
മുകേഷ് അംബാനിയും ഗൗതം അദാനിയും ലോകത്തിലെ എറ്റവും വലിയ ധനികരുടെ പട്ടികയിൽ 10 ഉം 11 ഉം സ്ഥാനങ്ങളിലെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa