Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ട്രക്ക് പാഞ്ഞ് കയറി ഇന്ത്യക്കാരനടക്കം 4 വിദേശികൾക്ക് ദാരുണാന്ത്യം

സൗദിയിലെ അൽ അഫ് ലാജിൽ ട്രക്ക് പാഞ്ഞ് കയറിയുണ്ടായ അപകടത്തിൽ പെട്ട് ഇന്ത്യക്കാരനടക്കം 4 പേർക്ക് ദാരുണാന്ത്യം.

ലൈലാ അഫ് ലാജ് – റിയാദ് റൂട്ടിൽ  നടക്കുന്ന റോഡ് പണിക്കിടയിലേക്കായിരുന്നു ട്രക്ക് പാഞ്ഞ് കയറിയത്.

കന്യാകുമാരി സ്വദേശി ഗോപാലകൃഷ്ണപിള്ള(56) യാണ് മരിച്ച ഇന്ത്യക്കാരൻ. ഇദ്ദേഹത്തിനു പുറമെ രണ്ട് സുഡാനികളും ഒരു നേപ്പാൾ സ്വദേശിയുമാണ് മരിച്ചത്.

റോഡിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു മരിച്ചവർ.

ഒരു നേപാൾ സ്വദേശി ഓടിച്ച ട്രക്കായിരുന്നു പാഞ്ഞ് കയറിയത്. ഡ്രൈവറുടെ അശ്രദ്ധയാണു അപകട കാരണം.

കഴിഞ്ഞ 14 വർഷമായി റോഡ് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച ഗോപാലകൃഷ്ണപിള്ള. മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹികപ്രവർത്തകർ രംഗത്തുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്