Friday, September 27, 2024
Saudi ArabiaTop Stories

ഉംറ വിസക്കാർക്ക് സൗദിയിൽ എവിടെയും സഞ്ചരിക്കാം

രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന ഉംറ തീർത്ഥാടകർക്ക് രാജ്യത്തെ വ്യത്യസ്ത നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാനുള്ള അനുമതിയെക്കുറിച്ച് ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.

മക്ക അൽ മുകർറമ, അൽ മദീന അൽ മുനവ്വറ , എന്നിവക്ക് പുറമെ രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും തന്റെ താമസസമയത്ത് ഉംറ തീർഥാടകന് സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.

തീർഥാടകർക്ക് രാജ്യത്തെ നഗരങ്ങൾക്കിടയിൽ സഞ്ചരിക്കാൻ എത്രത്തോളം അനുമതിയുണ്ട് എന്ന ചോദ്യത്തിനുള്ള മറുപടിയിലായിരുന്നു മന്ത്രാലയം ഇത് വ്യക്തമാക്കിയത്.

അതേ സമയം ഉംറ വിസയിൽ എത്തുന്നവരുടെ സൗദിയിലെ താമസ കാലയളവ് 30 ദിവസമാണെന്ന് മന്ത്രാലയം ഓർമ്മപ്പെടുത്തി.

മുമ്പ് കാലങ്ങളിൽ ഉംറ വിസക്കാർ മക്ക, മദീന, ജിദ്ദ പരിധിക്കപ്പുറം സഞ്ചരിക്കാറുണ്ടായിരുന്നില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്