ജവാസാത്തിൽ പോയിട്ടും തവാസുൽ വഴി അപേക്ഷിച്ചിട്ടും വിസിറ്റ് വിസ പുതുക്കി ലഭിക്കാത്ത നിരവധി പ്രവാസികൾ; ഇനിയുള്ള പരിഹാരം ഇതാണ്
സൗദിയിൽ മൾട്ടി എൻട്രി വിസിറ്റ് വിസകളിലെത്തിയ നിരവധി പ്രവാസികൾ പുതിയ പ്രതിസന്ധി നേരിടുന്നു.
സൗദിയിലെത്തി മൂന്ന് മാസം ആകുന്നതോടെ സൗദിക്ക് പുറത്ത് പോകാതെത്തന്നെ അബ്ഷിർ വഴി 3 മാസം കൂടി വിസിറ്റ് വിസാ കാലാവധി പുതുക്കാനുള്ള സംവിധാനം ഇപ്പോൾ ലഭ്യമല്ലാത്തതാണു നിരവധി പ്രവാസികളെ പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.
ഈ പ്രശ്നം നേരിടുന്ന പലരും തവാസുൽ വഴിയും ജവാസാത്തിൽ നേരിട്ട് പോയുമെല്ലാം വിസാ കാലാവധി നീട്ടിയിരുന്നെങ്കിലും ഇപ്പോൾ അത്തരത്തിലും കാലാവധി നീട്ടിനൽകുന്നില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഈ സാഹചര്യത്തിൽ ഇനി മൾട്ടി എൻട്രി വിസിറ്റ് വിസയിലുള്ളവർക്ക് ചെയ്യാൻ സാധിക്കുന്നത് മൂന്ന് മാസം കഴിയും മുമ്പ് തന്നെ സൗദിക്ക് പുറത്ത് പോയി വീണ്ടും സൗദിയിലേക്ക് തിരികെ പ്രവേശിക്കുക എന്നതാണ്.
സൗദിയിലേക്ക് വീണ്ടും പ്രവേശിക്കുന്നതോടെ സ്വാഭാവികമായും വീണ്ടും വിസാ കാലാവധി ഓട്ടോമാറ്റിക്കായി നീട്ടി ലഭിക്കുകയും 3 മാസം കൂടി സൗദിയിൽ തങ്ങാൻ സാധിക്കുകയും ചെയ്യും.
ബഹ്‌റൈൻ, യു എ ഇ തുടങ്ങിയ അതിർത്തി രാജ്യങ്ങളിലേക്ക് പ്രവേശനം എളുപ്പമാണെന്നിരിക്കെ നിലവിൽ മൂന്ന് മാസ കാലാവധി അവസാനിക്കാനിരിക്കുന്നവർ മേൽ പരാമർശിച്ച പ്രകാരം ഈ രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ പ്രവേശിച്ച് വീണ്ടും സൗദിയിലേക്ക് കടക്കുകയായിരിക്കും ഉചിതം.
വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ തങ്ങിയാൽ പിന്നീട് ഓരോ അധിക ദിവസത്തിനും എന്ന തോതിൽ പിഴ അടക്കേണ്ടി വരുന്ന സാഹചര്യവും ഇതിലൂടെ ഇല്ലാതാക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa