ജിദ്ദ ഇന്ത്യൻ കൊൺസുലേറ്റിൽ ഓപ്പൺ ഹൗസ്; തൊഴിൽ രംഗത്ത് പ്രയാസം അനുഭവപ്പെടുന്നവർക്കും മറ്റു പ്രശ്നങ്ങൾ നേരിടുന്നവർക്കും ഉപയോഗപ്പെടുത്താം
ജിദ്ദ: വിവിധ രീതികളിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാർക്ക് ആശ്വാസമായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു.
ഈ വരുന്ന വ്യാഴാഴ്ച (ഏപ്രിൽ21) യായിരിക്കും ജിദ്ദ ഇന്ത്യൻ കൊൺസുലേറ്റിൽ വെച്ച് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുക.
വൈകുന്നേരം 4 മുതൽ 6 മണി വരെ നടക്കുന്ന ഓപ്പൺ ഹൗസിൽ മുൻ കൂട്ടി അനുമതി ഇല്ലാതെത്തന്നെ പങ്കെടുക്കാൻ സാധിക്കും.
ഹുറൂബ്, എക്സിറ്റ്, സാലറി, ജോലി സ്ഥലത്ത് അനുഭബപ്പെടുന്ന പ്രയാസങ്ങൾ, സർവീസ് മണി, ഇഖാമ തുടങ്ങി ഓരോരുത്തരും അനുഭവപ്പെടുന്ന എന്ത് പ്രശ്നങ്ങളും കോൺസുലേറ്റ് അധികൃതർക്ക് മുമ്പായി അവതരിപ്പിക്കാൻ ഓപ്പൺ ഹൗസിൽ അവസരമുണ്ടാകും.
സാധ്യമാകുന്ന തരത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ കോൺസുലേറ്റ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നതിനാൽ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവർക്ക് ഓപ്പൺ ഹൗസ് വലിയ ഉപകാരമാകും എന്നാണ് വിലയിരുത്തൽ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa