സൗദിയിൽ വീടിന് തീപ്പിടിച്ച് നാലംഗ കുടുംബാംഗങ്ങൾ വെന്ത് മരിച്ചു
ഈസ്റ്റേൺ പ്രൊവിൻസിലെ ഖതീഫിനടുത്ത സ്വഫ് വയിൽ ഒരു വീടിന് തീപ്പിടിച്ച് നാലംഗ കുടുംബാംഗങ്ങൾ വെന്ത് മരിച്ചു.
മാതാവും പിതാവും യുവാവും യുവതിയുമാണു മരിച്ചത്.
കുടുംബാംഗങ്ങൾ കിടന്നിരുന്ന മുറി പെട്രോളൊഴിച്ച് കത്തിച്ചതായിരുന്നുവെന്നാണു പ്രാഥമിക റിപോർട്ടുകൾ.
അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാൾ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്നും മയക്ക് മരുന്നിനടിമയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തീയണക്കാൻ അയൽവാസികളും ബന്ധുക്കളും കിണഞ്ഞു പരിശ്രമിച്ചെങ്കിൽ പരാജയപ്പെടുകയായിരുന്നു.
സിവിൽ ഡിഫൻസ് സേനാംഗങ്ങൾ എത്തിയ ശേഷം കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ പുറത്തെടുക്കുകയാാല്യിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa