സൗദിയിൽ തൊഴിൽ കരാറുകൾ മെയ് 12 മുതൽ ഖിവ പ്ലാറ്റ്ഫോമിൽ മാത്രം
ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസുമായി സഹകരിച്ച്, അതിന്റെ വെബ്‌സൈറ്റിൽ നിന്നും “മദാദ്” പ്ലാറ്റ്‌ഫോമിൽ നിന്നും ബിസിനസ്സ് മേഖലയുടെ ഏകീകൃത പ്ലാറ്റ്‌ഫോമായ “ക്വിവ”യിലേക്ക് എല്ലാ ഡോക്യുമെന്റഡ് കരാറുകളും ക്രമേണ കൈമാറുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചു.
മെയ് 12 മുതൽ, തൊഴിൽ കരാറുകൾ ഖിവ പ്ലാറ്റ്ഫോമിൽ മാത്രം അംഗീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
തൊഴിൽ കരാറുകൾ ഡോക്യുമെന്റ് ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള അംഗീകൃത പ്ലാറ്റ്ഫോം ആയി ഖിവയെ മാറ്റുകയാണു ലക്ഷ്യം.
ശ്രമങ്ങൾ ഏകീകരിക്കുന്നതിനും ജീവനക്കാരുടെ രജിസ്ട്രേഷന്റെ നടപടികൾ സുഗമമാക്കുന്നതിനും തൊഴിൽ കരാറുകൾ ഖിവയിൽ രേഖപ്പെടുത്തുന്നതിനും എല്ലാ വകുപ്പുകളുമായും മന്ത്രാലയം യോജിച്ച് പ്രവർത്തിക്കുന്നുണ്ട്.
തൊഴിൽ കരാർ തയ്യാറാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഡോക്യുമെന്റുചെയ്യുന്നതിനുമുള്ള പ്ലാറ്റ്ഫോമായി ഖിവയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa