Monday, September 23, 2024
Saudi ArabiaTop Stories

പുതിയ വീട്ടിൽ താമസമാക്കാൻ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്ന യുവാവ് സൗദിയിൽ മരിച്ചു

കോഴിക്കോട് ഈങ്ങാപ്പുഴ പൂലോട് സ്വദേശി സൗദിയിലെ ബുറെെദയില്‍  അന്തരിച്ചു.

പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ്(40)ആണ്  ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.

ജോലി സ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.ഉടന്‍തന്നെ സമീപത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പുതുതായെടുത്ത വീട്ടിൽ താമസമാക്കാൻ റമളാൻ അവസാനത്തോടെ നാട്ടിൽ പോകാനിരിക്കുകയായിരുന്നു അബ്ദുൽ അസീസ്.

ഭാര്യ ഷബ്ന.മക്കൾ: മുഹമ്മദ് ശിയാൻ,
റിൻഷ. മരണാനന്തര നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്