സൗദിയിലെ പെരുന്നാൾ നമസ്ക്കാര സമയം വ്യക്തമാക്കി മതകാര്യ വകുപ്പ്
സൗദി മതകാര്യ വകുപ്പ് മന്ത്രി ഡോ:അബ്ദുല്ലത്തീഫ് ആലു ശൈഖ് ഈ വർഷത്തെ ഈദുൽ ഫിത്തർ നമസ്ക്കാരം നടത്തുന്നതിന് എല്ലാ പള്ളികളും ഈദ് മുസ്വല്ലകളും ഒരുക്കുന്നതിന് രാജ്യത്തെ മുഴുവൻ മതകാര്യ വകുപ്പ് ബ്രാഞ്ചുകളോടും ആവശ്യപ്പെട്ടു.
ഈദുൽ ഫിത്തർ നമസ്‌കാരത്തിന്റെ സമയം സൂര്യോദയത്തിന് ശേഷം കാൽ മണിക്കൂർ ആയതിനു ശേഷം ആയി നിശ്ചയിക്കാനും മന്ത്രി നിർദ്ദേശിച്ചു.
ഈ വർഷം റമളാൻ 30 ദിവസം ഉണ്ടായിരിക്കും എന്നാണ് ഗോളശാസ്ത്ര നിരീക്ഷണം.
അത് പ്രകാരം സൗദിയിൽ ഈ വർഷം ചെറിയ പെരുന്നാൾ മെയ് 2 തിങ്കളാഴ്ചയാകുമെന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa