Tuesday, November 26, 2024
Saudi ArabiaTop Stories

ഫോട്ടോകളെടുക്കാൻ നിൽക്കാതെ ആരാധനകളിൽ മുഴുകണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ഉംറ തീർത്ഥാടകരും സിയാറത്ത് ചെയ്യുന്നവരും ചിത്രങ്ങൾ പകർത്തുന്നത് അധികരിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രത്യേകം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ലോകത്തെ ഏറ്റവും വിശുദ്ധമായ സ്ഥലത്ത് ആരാധനകളിൽ മുഴുകുകയാണ് ചെയ്യേണ്ടത്.

ഫോട്ടോകളിൽ വ്യാപൃതനാകുന്നവൻ ഭക്തിയിൽ നിന്നും പ്രാർത്ഥനയിൽ നിന്നും  വ്യതിചലിക്കുന്നു

ആരാധനകൾക്കിടയിൽ ഫോട്ടോകളെടുക്കാൻ ശ്രമിക്കുന്നത് മറ്റു തീർഥാടകരുമായി കൂട്ടിയിടിക്കാൻ കാരണമാകുകയും ചെയ്യുന്നു.

സമീപത്ത് കൂടി കടന്ന് പോകുന്നവർക്ക് ശല്യമുണ്ടാകാനും ഫോട്ടോകളെടുക്കുന്നത് കാരണമായേക്കാം.

ഇനി അഥവാ ഫോട്ടോകളെടുക്കണമെന്ന് നിർബന്ധമുള്ളവർ പ്രത്യേക സാഹചര്യങ്ങൾ ചിത്രീകരിക്കുന്നത് ഒഴിവാക്കുകയും മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്യണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം ഉണർത്തി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്