ഫൈൻ അടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഈടാക്കൽ; വിശദീകരണവുമായി സൗദി ആഭ്യന്തര മന്ത്രാലയം
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴയടച്ചില്ലെങ്കിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക നേരിട്ട് ഈടാക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം കൂടുതൽ വിശദീകരണം നൽകി.
ട്രാഫിക് ലംഘനങ്ങൾക്കായി ബാങ്ക് അക്കൗണ്ട് ബാലൻസുകൾ പിടിച്ചെടുക്കലും നേരിട്ട് നടപ്പിലാക്കലും സംബന്ധിച്ച് മെക്കാനിസം വൈകാതെ വ്യക്തമാക്കും.
നേരിട്ട് തുക ബാങ്കിൽ നിന്ന് പിടിക്കുന്നതും അല്ലാത്തതുമായ നിയമ ലംഘനങ്ങൾ ഏതെല്ലാമാണെന്ന് പിന്നീട് അറിയിക്കും.
നിയമ ലംഘനങ്ങൾക്കെതിരെ പരാതി ബോധിപ്പിക്കാനുള്ള സമയം കഴിഞ്ഞ് 15 ദിവത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ ആണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പിടിച്ചെടുക്കാൻ വ്യവസ്ഥയുള്ളത്.
പിഴ ചുമത്തി 30 ദിവസത്തിനുള്ളിൽ പരാതി നൽകാം. ഇനി വിധി അനുകൂലമല്ലെങ്കിൽ പിഴ അടക്കാൻ 90 ദിവസം സാവകാശം ചോദിക്കാനും വ്യവസ്ഥയുണ്ട്.
പിഴകളിൽ 25% വരെ ഇളവ് നൽകുന്നത് സംബന്ധിച്ചും വൈകാതെ വിശദീകരണം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa