25 ദിവസത്തിനുള്ളിൽ നൽകിയത് അരക്കോടി ഉംറ പെർമിറ്റുകൾ
റമദാൻ മാസത്തിന്റെ തുടക്കം മുതൽ ഇത് വരെയായി ഉംറ നിർവഹിക്കുന്നതിന് ഏകദേശം 50 ലക്ഷം പെർമിറ്റുകൾ നൽകിയിട്ടുണ്ടെന്ന് ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് എൻജിനീയർ ഹിഷാം ബിൻ അബ്ദുൽ മുൻ ഇം അറിയിച്ചു.
രാജ്യത്തിനകത്തും പുറത്ത് നിന്നുമുള്ള തീർഥാടകരെ സേവിക്കാൻ സാധിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
റമളാൻ അവസാനം വരെയുള്ള ഉംറ പെർമിറ്റുകൾക്കുള്ള അപേക്ഷകളും ഇഷ്യു ചെയ്ത പെർമിറ്റുകളും മൊത്തം 65 ലക്ഷം കവിയും.
പെർമിറ്റ് ഇഷ്യു ചെയ്ത് ഉംറ നിർവ്വഹിക്കാൻ വരാത്ത സാഹചര്യമുണ്ടെങ്കിൽ പെർമിറ്റ് കാൻസൽ ചെയ്ത് മറ്റൊരു ദിവസത്തേക്ക് അപോയിന്റ്മെന്റ് എടുക്കണമെന്നും അത് മറ്റു തീർഥാടകർക്ക് അവസരമൊരുക്കാൻ സഹായകരമാകുമെന്നും ഹിഷാം സൂചിപ്പിച്ചു.
ഈ സീസണിൽ ഇത് വരെയായി 10 ലക്ഷത്തിലധികം ഉംറ വിസകൾ ഇഷ്യു ചെയ്തതായും ഹിഷാം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa