Saturday, September 21, 2024
Saudi Arabia

അൽ ഖസീമിൽ ICF- RSC ഇഫ്താർ-സ്നേഹ സംഗമങ്ങൾ സംഘടിപ്പിച്ചു

ബുറൈദ: ഖസീമിലെ ബുറൈദയിലും ഉനൈസയിലുമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷനും (ICF ),രിസാല സ്റ്റഡി സർക്കിളും (RSC) സംയുക്തമായി സംഘടിപ്പിച്ച
വ്യത്യസ്ത ഇഫ്താർ വിരുന്നുകളും സ്നേഹ സംഗമങ്ങളും ജന പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടുംഏറെ ശ്രദ്ധേയമായി.

ഇരു സംഗമങ്ങളിലുമായി ആയിരത്തോളം പേർ പങ്കെടുത്തു.

വിശുദ്ധ ഖുർആൻ അവതീർണമായ പുണ്യ റമളാനിൽ ICF “വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ”
എന്ന പ്രമേയത്തിൽ ഗൾഫ് രാഷ്ട്രങ്ങളിൽ എല്ലായിടത്തും നടത്തിവരുന്ന ക്യാമ്പനിന്റെ ഭാഗമായാണ്പരിപാടികൾ സംഘടിപ്പിച്ചത്.

ബുറൈദയിൽ ഇരുസംഘടനകളുടെയും സെൻട്രൽ കമ്മിറ്റികൾ നടത്തിയ സംഗമത്തിൽ
അൽ ഖസീം ICF സെൻട്രൽ വിദ്യാഭ്യാസ വിഭാഗം ജനറൽ സെക്രട്ടറി സയ്യിദ് അഹ്മദുൽ കബീർ ജമലുല്ലൈലി സന്ദേശ പ്രഭാഷണം നടത്തി.

വിശുദ്ധ ഖുർആനിന്റെ അജയ്യത ആയിരത്തിനാനൂറു വർഷങ്ങൾ കഴിഞ്ഞും നിലനിൽക്കുന്നു. ഖുർആൻ അമാനുഷികമാണ് . അല്ലാഹുവിന്റെ അജഞ്ചലമായ ശക്തിയിലും കഴിവിലും വിശ്വസിക്കുന്നവർക്കും അതനുസരിച്ചു കഠിനദ്ധ്വാനംചെയ്യുന്നവർക്കും അല്ലാഹുവിന്റെ സഹായം ലഭിക്കും എന്ന സന്ദേശം
കൂടെ വിശുദ്ധ റമളാനിന്റെ സന്ദേശമായി നാം സ്മരിക്കുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ICF സൗദി നാഷണൽ സർവീസ് പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.മുഹമ്മദ് ഉമർ അൽ ഹദ്‌ബാൻ
മുഖ്യാതിഥി യായിരുന്നു

പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ എൻജിനീയർ ബഷീർ( KMCC)
പർവേസ് തലശ്ശേരി (പ്രവാസി സംഘം),ബഷീർ കാനായ (KCF),അബ്ദുൽ ഖാദർ ബാഖവി
തുടങ്ങിയ പ്രമുഖർ
വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ആശംസകൾ അർപ്പിച്ചു.

സെൻട്രൽ സെക്രട്ടറി ശറഫുദ്ധീൻ വാണിയമ്പലത്തിന്റെ സ്വാഗത പ്രഭാഷ ണത്തോടെ ആരംഭിച്ച പരിപാടിയിൽ സെൻട്രൽ പ്രസിഡണ്ട് അബൂനാവാസ്‌ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.
RSC നാഷണൽ അംഗം നൗഫൽ മണ്ണാർക്കാട് നന്ദി പറഞ്ഞു.

ഉനൈസയിൽ സെക്ടർ കമ്മിറ്റി സംഘടിപ്പിച്ച ഗ്രാന്റ് ഇഫ്താർ സംഗമവും ഇസ്ലാമിൻറെ സാഹോദര്യ ദർശനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു.

ലോക വ്യാപകമായി നടക്കുന്ന സമൂഹ നോമ്പുതുറകൾ വിശക്കുന്നവന്റെ വിശപ്പിൻറെ വില അറിയാനും , വേദനകൾ അനുഭവിക്കുന്നവരുടെ കണ്ണുനീർ തുടക്കാനും ആവണമെന്നും
അതിന്നായി വിശുദ്ധ റമളാനിന്റെ പവിത്രമായ
ദിനരാത്രങ്ങൾ ഉപയോഗപ്പെടുതണമെന്നും ഓരോ സത്യവിശ്വാസിയുടെ ബാധ്യതയാണ് ഇതെന്നും സംഗമം വിലയിരുത്തി.

പരിപാടിയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഇഖ്ബാൽ മംഗലാപുരം, നവാസ് അടിയാർ , അബൂബക്കർ സിദ്ദീഖ്( KCF)
അർഷദ് അമ്മിനിക്കാട് , അഷറഫ് മേപ്പാ ടി , ഹനീഫ ഓതായി (KMCC) അബൂബക്കർ ബദ്‌രി , ഖാജ ഹുസൈൻ , അബ്ദുൽ ബാസിത് വാഫി
(SIC)എന്നിവർ സംബന്ധിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്