തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

പെരുന്നാൾ അവധി ആഘോഷിക്കാൻ മരുഭൂമിയിലേക്ക് പോയ മലയാളി യുവാക്കൾ അപകടത്തിൽ മരിച്ചു

ദോഹ: ഈദ് ആഘോഷത്തിന്റെ ഭാഗമായി മരുഭൂമിയിലേക്ക് പുറപ്പെട്ട 3 മലയാളി യുവാക്കൾ ഖത്തറിൽ അപകടത്തിൽ മരിച്ചു.

തൃശൂർ സ്വദേശി അകത്തിയുർ അമ്പലത്ത് വീട്ടിൽ റസാഖ് (31), കോഴിക്കോട് സ്വദേശി ഷമീം മാരൻ കുളങ്ങര (35), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട് (37) എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ചിരുന്ന കാർ മരുഭൂമിയിൽ കല്ലിലിടിച്ച് ആണ് അപകടം സംഭവിച്ചത്. മൂന്ന് പേരും അപകടസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണു റിപ്പോർട്ട്.

അടുത്തടുത്ത് താമസിക്കുന്ന സുഹൃത്തുക്കൾ രണ്ട് വാഹനങ്ങളിലായാണു യാത്ര പുറപ്പെട്ടത്. ഇതിൽ ഒരു കാർ ആയിരുന്നു അപകടത്തിൽ പെട്ടത്.

വാഹനത്തിന്റെ ഡ്രൈവറും സജിത്തിന്റെ ഭാര്യയും പരിക്കുകളോട് ആശുപത്രിയിൽ ചികിത്സയിലാണ്. സജിത്തിന്റെ ഒന്നര വയസ്സുള്ള കുഞ്ഞ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്