കോസ് വേ വഴി ഓൺ അറൈവൽ വിസ നിർത്തി; സൗദി വിസിറ്റിംഗ് വിസക്കാർക്ക് കാലാവധി പുതുക്കാനുള്ള മാർഗം അറിയാം
ദമാം ബഹ്രൈൻ കോസ് വേ വഴി ബഹ്രൈനിലേക്കുള്ള ഓൺ അറൈവൽ വിസകൾ താത്ക്കാലികമായി നിർത്തലാക്കിയതായി റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ സൗദിയിൽ നിന്ന് വിസിറ്റിംഗ് വിസകൾ പുതുക്കാൻ സാധിക്കാത്തതിനാൽ ബഹ്രൈനിലേക്ക് ഓൺ അറൈവൽ വിസയിൽ പോയിരുന്ന പ്രവാസി കുടുംബങ്ങൾക്ക് ബദൽ മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ് ട്രാവൽ ഏജൻസികൾ.
ഓൺ അറൈവൽ വിസ ലഭ്യമല്ലെങ്കിലും ബഹ്‌റൈൻ വിസിറ്റ് വിസ നേരത്തെ ഇഷ്യു ചെയ്ത് വെച്ച് ബോർഡർ കടക്കുകയാണ് നിലവിലെ മാർഗമെന്ന് കോട്ടക്കൽ ഖൈർ ട്രാവൽസ് ഉടമ ബഷീർ അറേബ്യൻ മലയാളിയെ അറിയിച്ചു.
ബഹ്രൈനെ ആശ്രയിക്കുന്നതിനു പുറമെ യു എ ഇ, ജോർദ്ദാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ അതിർത്തി രാജ്യങ്ങളിൽ പോയി മടങ്ങി വന്നാലും മൾട്ടി വിസിറ്റിംഗ് വിസാ കാലാവധി ഓട്ടോമാറ്റിക്കായി ദീർഘിപ്പിച്ച് ലഭിക്കും. പല പ്രവാസി കുടുംബങ്ങളും ഇതിനകം ജോർദ്ദാനിൽ പ്രവേശിച്ച് വിസാ കാലാവധികൾ പുതുക്കിയിട്ടുണ്ട്.
അതേ സമയം ബഹ്‌റൈൻ ഓൺ അറൈവൽ വിസ താത്ക്കാലികമായി ലഭ്യമല്ലാത്ത സ്ഥിതി എത്ര ദിവസം തുടരുമെന്നതിൽ വ്യക്തതയില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa