ഡമാസ്കസിൽ മരിച്ച ഡോക്ടറുടെ മേൽ മക്കയിലെ മൂന്ന് ഡിസ്റ്റ്രിക്കുകളിൽ മയ്യിത്ത് നമസ്ക്കാരം നിർവ്വഹിക്കുന്നതിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമാക്കി മക്കക്കാർ
തന്റെ 83 ആം വയസ്സിൽ സിറിയയിലെ ഡമാസ്കസിൽ വെച്ച് കഴിഞ്ഞ ദിവസം മരിച്ച ഡോ: മുഹമ്മദ് വലീദ് അൽ അൽ ബിയെക്കുറിച്ച് സ്മരിക്കുകയാണ് മക്കക്കാർ.
ഡോ: വലീദിന്റെ പ്രശസ്തമായ ചികിത്സാ രീതിയും സമീപനവും മക്കയിലെ മൂന്ന് ഡിസ്റ്റ്രിക്കുകളിൽ അദ്ദേഹത്തിന്റെ മേൽ മയ്യിത്ത് നമസ്ക്കരിക്കുന്നതിലേക്ക് നയിച്ചതായി അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
കുട്ടികളുടെ സ്പെഷ്യലിസ്റ്റ് ആയ ഡോക്ടർ വലീദിനു പ്രത്യേക കൈപുണ്യമായിരുന്നുവെന്ന് ആളുകൾ സ്മരിക്കുന്നു.
അത് പോലെ ചികിത്സക്കുള്ള മൊത്തം ചെലവ് അന്ന് പ്രദേശത്ത് ലഭിക്കുന്നതിൽ ഏറ്റവും കുറവുമായിരുന്നു എന്നും ആളുകൾ സ്മരിക്കുന്നു.
തന്റെ തൊഴിലിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് സൗജന്യമായ ചികിത്സാ വിധികൾ വരെ നല്കിയ അനുഭവവും ചിലർ പങ്ക് വെച്ചു.
പലർക്കും അദ്ദേഹം ഒരു കുടുംബ ഡോക്ടറായി മാറിയിരുന്നതിനാൽ മക്കക്കാർക്ക് അദ്ദേഹത്തെ മറക്കാൻ സാധിക്കുമായിരുന്നില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa