Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയുടെ മുന്നേറ്റം ഇനി ലോകം കാണാനിരിക്കുന്നതേയുള്ളൂ; ലുസിഡുമായുള്ള കരാർ വഴി തെളിയിക്കുന്നത് വൻ വിപ്ലവത്തിന്

ജിദ്ദ: ലുസിഡ് ഇലക്ട്രിക് വെഹിക്കിൾസ് കമ്പനി സൗദിയിൽ ഒരു ഫാക്ടറി പണിയാൻ കരാർ ഒപ്പിട്ടതോടെ സൗദി അറേബ്യയുടെ അനിർവ്വചിനീയ കുതിപ്പിനായിരിക്കും ഇനി ലോകം സാക്ഷ്യം വഹിക്കുക എന്നാണ്‌ വിദഗ്ധരുടെ വിലയിരുത്തൽ.

2023-ൽ ആരംഭിക്കുന്ന ഫാക്ടറി 4 വ്യത്യസ്ത തരം ഇലക്ട്രിക് കാറുകൾ നിർമ്മിക്കും.

2028-ൽ ഫാക്ടറി അതിന്റെ പൂർണ്ണ ശേഷിയിലെത്തും, അതോടെ1,55,000 കാറുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി ഫാക്ടറിക്കുണ്ടാകും.

സൗദിയിൽ ഉത്പാദിപ്പിക്കുന്ന ഏകദേശം 95% കാറുകളും കയറ്റുമതി ചെയ്യുകയാണു ചെയ്യുക എന്ന റിപ്പോർട്ട് വൻ വിപ്ലവമാണ് സൗദിയിൽ.കൊണ്ട് വരിക എന്നത് തീർച്ചയാണ്.

കാരണം ദശാബ്ദങ്ങളായി കാറുകൾ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ മാത്രം അറിയുന്ന ഒരു എണ്ണ രാജ്യം ലക്ഷക്കണക്കിന് ഇലക്ട്രിക് കാറുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയക്കുന്ന ലെവലിലേക്ക് ചുരുങ്ങിയ മാസങ്ങൾ കൊണ്ട് മാറാൻ പോകുകയാണെന്ന കാര്യമാണ് പ്രധാനം.

സ്വാഭാവികമായും ഇലക്ട്രിക് കാറുകളുടെ വൻ ഉത്പാദന ഹബ്ബ് എന്ന പൊസിഷനിലേക്ക് സൗദി ഉയരുന്നതോടെ ക്രമേണ മറ്റു വിദേശ നിക്ഷേപകരും വിവിധ ആശയങ്ങളുമായി സൗദിയിലേക്ക് കടന്ന് വരുമെന്നത് തീർച്ചയാണ്. (നിലവിൽ പലരും നിക്ഷേപങ്ങൾ ഇറക്കിക്കഴിഞ്ഞിട്ടുമുണ്ട്).

അമേരിക്കക്ക് പുറത്തുള്ള ലുസിഡിന്റെ ഏക ഫാക്ടറിയായിരിക്കും സൗദിയിൽ വരുന്നത് എന്നത് നിക്ഷേപകർക്ക് വലിയ പ്രചോദനവുമാകും.

ചുരുക്കത്തിൽ എണ്ണേതര വരുമാനം വർദ്ധിപ്പിക്കാനുള്ള സൗദി ഭരണകൂടത്തിനന്റ്ർ ശ്രമങ്ങൾക്ക് ആക്കം കുട്ടാൻ ലുസിഡിന്റെ വരവ് സഹായിക്കുമെന്ന് തീർച്ച.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്