Tuesday, November 26, 2024
Saudi ArabiaTop Stories

ജൂലൈ 12 മുതൽ സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം നിർബന്ധം; ടാക്സിയോടിക്കാൻ ഉണ്ടായിരിക്കേണ്ട നാല് നിബന്ധനകൾ അറിയാം

സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് പിഴ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

ഈ വരുന്ന ജൂലൈ 12 മുതൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് 500 റിയാൽ ആണ് പിഴ ചുമത്തുക.

ടാക്സി കമ്പനികൾ ഡ്രൈവർമാർക്ക് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അംഗീകരിച്ച യുണിഫോം  നൽകിയിരിക്കണം.

അതോടൊപ്പം ടാക്സി ഡ്രൈവർമാർക്ക് ഉണ്ടായിരിക്കേണ്ട നാല് നിബന്ധനകൾ ബന്ധപ്പെട്ടവർ ചൂണ്ടിക്കാണിക്കുന്നു.

ട്രാഫിക് നിയമത്തിനും അതിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കും അനുസൃതമായി വാലിഡിറ്റി ഉള്ള ഒരു ജനറൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം.

അതോറിറ്റി വ്യക്തമാക്കിയ മെഡിക്കൽ പരിശോധന പാസാകണം.

ടാക്സി ജോലി ചെയ്യുന്നതിൽ നിന്നും തടയപ്പെടേണ്ട തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നേരത്തെ ഏർപ്പെട്ടിട്ടില്ല എന്ന് തെളിയിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റ് വേണം.

അതോറിറ്റി അംഗീകരിച്ച പരിശീലന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നിവയാണ് നാല് നിബന്ധനകൾ.

അതേ സമയം അംഗീകൃത ടാക്സി ചാർജ്ജ് നയം പാലിക്കാത്ത നിയമ ലംഘകർക്ക് 3000 റിയാൽ പിഴ ചുമത്തുമെന്നും ബന്ധപെട്ടവർ ഒർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa





അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്