Monday, September 23, 2024
Saudi ArabiaTop Stories

സൗദി പ്രവാസികളുടെ ശ്രദ്ധക്ക്; സെൻസസുമായി സഹകരിക്കൽ നിർബന്ധം; ഈ സാഹചര്യങ്ങളിൽ പിഴ ഈടാക്കുമെന്ന് അധികൃതർ

സൗദി 2022 ലെ സെൻസസിൽ പങ്കെടുക്കുകയും സെൻസസിൽ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യേണ്ടത് നിർബന്ധമാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ജനറൽ അതോറിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് അദഖീനി വിശദീകരിച്ചു.

സെൻസസ് ജോലികൾ മനഃപൂർവം തടസ്സപ്പെടുത്തുകയോ ആവശ്യമായ ഡാറ്റ നൽകുന്നതിൽ നിന്ന് വിട്ടുനിൽക്കുകയോ അല്ലെങ്കിൽ ഇതിനെക്കുറിച്ചുള്ള അറിവോടെ തെറ്റായ ഡാറ്റ നൽകുകയോ ചെയ്യുന്ന ആർക്കും സാമ്പത്തിക പിഴ ചുമത്താൻ നിയമം അധികാരികളെ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അത്യാവശ്യ സാഹചര്യങ്ങളിലാണു ഇത് ഉപയോഗപ്പെടുത്തുകയെന്നും ദഖീനി സൂചിപ്പിച്ചു.

പ്രത്യേക യൂണിഫോമിലെത്തുന്ന സെൻസസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് വാക്താവിന്റെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നു.

മൊബൈലിലൂടെയുള്ള എൻക്വയറി ഉണ്ടാകില്ലെന്ന് അധികൃതർ നേരത്തെ പ്രത്യേകം ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പേഴ്സണൽ ഡാറ്റകൾ ചോദിച്ച് കൊണ്ടുള്ള ഫോൺ കാളുകൾ അവഗണിക്കണമെന്ന് ബന്ധപ്പെട്ടവർ ഓർമ്മപ്പെടുത്തുന്നു.പ്രവാസികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

ജൂൺ 15 വരെ നടക്കുന്ന സെൻസസിൽ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കും. സെൻസസ് നടത്തുന്നതിന്റെ മുന്നോടിയായി കെട്ടിടങ്ങളിൽ സ്റ്റിക്കറുകൾ പതിപ്പിക്കൽ ഒരു മാസം മുമ്പ് കഴിഞ്ഞിരുന്നു.

10/5/2022 മുതൽ ഫീൽഡ് ഗവേഷകനെ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ, സ്മാർട്ട്‌ഫോണുകളിലൂടെയോ അവരുടെ കമ്പ്യൂട്ടറുകളിലൂടെയോ ഇലക്ട്രോണിക് സെൽഫ് എനുമറേഷൻ രീതിയിൽ സെൻസസ് ഫോം പൂരിപ്പിക്കാൻ എല്ലാവരേയും അനുവദിക്കുന്ന ഓപ്ഷൻ അതോറിറ്റി ആദ്യമായി ആരംഭിച്ചിട്ടുണ്ട്. ഇത് 25/5/2022 വരെ ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്