Monday, September 23, 2024
Saudi ArabiaTop Stories

സൗദി പ്രവാസിയുടെ ദുരൂഹ മരണം; 7 പേർ അറസ്റ്റിൽ

ഗൾഫിൽ നിന്ന് മടങ്ങി നേടുംബാശേരി എയർപോർട്ടിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ കാണാതാകുകയും പിന്നീട് മർദ്ദനമേറ്റ നിലയിൽ പ്രവാസി മരിക്കുകയും സംഭവത്തിൽ അന്വേഷണം ശക്തമായി.

അട്ടപ്പാടി അഗളി സ്വദേശീ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സംഭവത്തിലാണു അന്വേഷണം ഊർജ്ജിതപ്പെടുത്തിയത്.

ഇത് വരെയായി ഈ കേസിൽ 7 പേർ അറസ്റ്റിലായിട്ടുണ്ട്. അതേ സമയം മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന യഹ്യ എന്ന വ്യക്തിയെ ഇത് വരെ കണ്ടെത്താനായിട്ടില്ല.

പെരിന്തൽമണ്ണയിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ശരീരമാകെ മർദ്ദനമേറ്റ നിലയിൽ പ്രവേശിക്കപ്പെട്ടിരുന്ന അബ്ദുൽ ജലീൽ കഴിഞ്ഞ ദിവസമാ യിരുന്നു മരിച്ചത്.

മേലാറ്റൂർ സ്വദേശി യഹ്യ ഡ്രൈവ് ചെയ്ത് കൊണ്ട് വന്ന കാറിലായിരുന്നു അബ്ദുൽ ജലീലിനെ ആശുപത്രിയിലെത്തിച്ചത് എന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞ 15 ആം തീയതി നാട്ടിലെത്തിയ അബ്ദുൽ ജലീൽ എയർപോർട്ടിലേക്ക് വരേണ്ടതില്ലെന്നും സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്താമെന്നും വീട്ടുകാരെ അറിയിക്കുകയായിരുന്നു.

എന്നാൽ പിന്നീട് അബ്ദുൽ ജലീൽ ഫോണിൽ ഇടക്കിടെ സംസാരിക്കുമെങ്കിലും വീട്ടിൽ എത്താത്തതിനെത്തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

സ്വർണക്കടത്ത് സംഘമാണ് കൊലപാതകത്തിന്റെ പിറകിൽ എന്നാണ്‌ സൂചന. ഈ വഴിക്കാണ് അന്വേഷണം നടക്കുന്നതും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്