ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി തീർഥാടക മരിച്ചു
ജിദ്ദ: ഉംറ നിർവ്വഹിച്ചതിനു ശേഷം നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ എയർപോർട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി ആശുപത്രിയിൽ മരിച്ചു.
പെരുവയൽ സ്വദേശിനി മറിയുമ്മ കച്ചേരി പൂനത്തിൽ (62) ആണ് ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ വെച്ച് മരിച്ചത്.
ഇവർ അർബുദ ബാധിതയായിരുന്നു. ഭർത്താവ് മകനും ഉംറ നിർവ്വഹിക്കാൻ കൂടെയുണ്ടായിരുന്നു.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa