Monday, November 25, 2024
Saudi ArabiaTop Stories

എട്ട് ഇഖാമ പ്രൊഫഷനുകൾ ഫീസില്ലാതെ മാറാം; മാറുന്നതിന് തൊഴിലാളിയുടെ സമ്മതം ആവശ്യമില്ല: വിശദമായി അറിയാം

ഇഖാമ പ്രൊഫഷനുകൾ മാറുന്നതിന്, തൊഴിലാളിയുടെ സമ്മതം ആവശ്യപ്പെടുന്ന നിബന്ധന എട്ട് പ്രൊഫഷനുകൾക്ക് സൗദി മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോം റദ്ദാക്കി.

ഖിവ പ്ലാറ്റ്‌ഫോമിൽ അടുത്തിടെ ഉൾപ്പെടുത്തിയ, താഴെ കൊടുത്ത എട്ട് പ്രൊഫഷനുകൾക്കാണു ഇത് ബാധകമാകുക.

തൊഴിലാളി(ആമിൽ), സാധാരണ തൊഴിലാളി(ആമിൽ ആദി), ഡോക്ടർ, എക്സ്പേർട്ട്, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, സ്പെഷ്യലൈസ്ഡ് എക്സ്പേർട്ട്, മോണിറ്ററിംഗ് എക്സ്പേർട്ട്, , എന്നിവയാണ് എട്ട് പ്രൊഫഷനുകൾ.

ജോലിയുടെ ‘തിരുത്തൽ’ ആയി കണക്കാക്കുന്ന ഈ എട്ട് പ്രൊഫഷനുകൾ ഫീസ് കൂടാതെ ഒരിക്കൽ മാത്രം തിരുത്താൻ അനുവദിക്കും.

അതേ സമയം മറ്റു പ്രൊഫഷനുകൾ 1000 റിയാൽ ഫീസ് ഈടാക്കി തൊഴിലാളിയുടെ സമ്മതത്തോട് കൂടിയാണ് മാറ്റാൻ അനുവദിക്കുക.

ജോലി ചെയ്യുന്ന മേഖല വ്യക്തമാക്കുന്ന രീതിയിലുള്ള പ്രൊഫഷനുകളിലേ ഇനി റിക്രൂട്ട്മെന്റ് അനുവദിക്കുകയുളളൂ എന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ആമിൽ പോലുള്ള ഒരു പ്രത്യേക തൊഴിൽ മേഖല വ്യക്തമാക്കാത്ത മുകളിൽ പരാമർശിച്ച 8 പ്രൊഫഷനുകളിൽ ഇനി റിക്രൂട്ട് അനുവദിക്കില്ല. ഇത് അറേബ്യൻ മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഡോക്ടർ, സ്പെഷ്യലിസ്റ്റ്, എഞ്ചിനീയർ, സ്പെഷ്യലൈസ്ഡ് വിദഗ്ധൻ, മോണിറ്ററിംഗ് ടെക്നീഷ്യൻ എന്നിവരുടെ സ്പെഷ്യലൈസേഷൻ വിശദീകരിക്കാൻ കമ്പനി/സ്ഥാപനം ബാധ്യസ്ഥരായിരിക്കും. ഓരോ തൊഴിലാളിക്കും സാധാരണ തൊഴിലാളി തൊഴിലുകൾക്കുമായി 67 ഇതര തൊഴിലുകൾ ഉണ്ടാകും.

ക്വിവ വഴി 85 ലധികം സേവനങ്ങൾ നൽകുന്നുണ്ട്. നിലവിലുള്ള തൊഴിലുടമയുടെ അനുമതിയില്ലാതെ, നിലവിലെ കരാർ അവസാനിക്കുമ്പോൾ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ പ്രവാസി തൊഴിലാളികളെ ഇത് പ്രാപ്തരാക്കുന്നു എന്നതാണ് ഇതിന്റെ വ്യക്തമായ നേട്ടങ്ങളിലൊന്ന്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്