Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബുധനാഴ്ച ദുൽഖ അദ് ഒന്ന്; ബലി പെരുന്നാൾ ജൂലൈ 9 നാകുമെന്ന് നിരീക്ഷണം

സൗദിയിൽ ബുധനാഴ്ച ദുൽഖഅദ് 1 ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതിയിലെ മാസപ്പിറവി വിഭാഗം അറിയിച്ചു.

തിങ്കളാഴ്ച ശവ്വാൽ മാസപ്പിറവി ദർശിക്കാത്തതിനാൽ ചൊവ്വാഴ്ച ശവ്വാൽ 30 പൂർത്തിയാക്കിയതിനെത്തുടർന്നാണു  ബുധനാഴ്ച ദുൽ ഖഅദ് 1 ആയി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.

അതേ സമയം ജൂൺ 30 വ്യാഴാഴ്ച ആയിരിക്കും ദുൽ ഹിജ്ജ 1 എന്ന് ഗോള  നിരീക്ഷകൻ ഖാലിദ് അസ ആഖ് സൂചിപ്പിച്ചു.

സ്വാഭാവികമായും അറഫാ ദിനം ജൂലൈ 8 വെള്ളിയാഴ്ചയും ബലി പെരുന്നാൾ ജൂലൈ 9 ശനിയാഴ്ചയും ആയിരിക്കും എന്നും ഖാലിദ് സആഖ് നിരീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്