പ്രതിബന്ധങ്ങൾ നില നിൽക്കുംബോഴും സൗദിയിലേക്ക് വിദേശ തൊഴിലാളികളുടെ ഒഴുക്ക് തുടരുന്നു
പ്രതിസന്ധികളും പ്രതിബന്ധങ്ങളുമ്നില നിൽക്കുന്നതിനിടയിലും സൗദിയിലേക്ക് വിദേശ തൊഴിലാളികളുടെ ഒഴുക്ക് തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2021 ൽ മാത്രം 8 ലക്ഷത്തിലധികം തൊഴിൽ വിസകളാണ് ഇഷ്യു ചെയ്തതെന്നാണ് സൗദി മാനവ വിഭവശേഷി മന്ത്രാലയം വെളിപ്പെടുത്തുന്നത്.
സ്വദേശിവത്ക്കരണവും ലെവിയും മറ്റു പ്രതിബന്ധങ്ങളുമായി നിരവധി പേർ ദിനം പ്രതി നാട്ടിലേക്ക് മടങ്ങുന്ന വാർത്തകൾകിടയിലാണ് പ്രതീക്ഷ നൽകുന്ന മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട് എന്നത് ശ്രദ്ധേയമാണ്,
കഴിഞ്ഞ വർഷം 6600 പുതിയ ഗാർഹിക തൊഴിലാളികൾ റിക്രൂട്ട് ചെയ്യപ്പെട്ടപ്പോൾ ഈ വർഷത്തോടെ 6400 ഗാർഹിക തൊഴിലാളികൾ ആണ് എക്സിറ്റിൽ പോയിട്ടുള്ളതെന്ന് മന്ത്രാലയം വ്യക്തമാക്കി.
വദ പ്ലാറ്റ്ഫോം വഴി 1.44 ലക്ഷം പരാതികൾ ലഭിച്ചപ്പോൾ 444 മില്യൺ റിയാൽ അർഹരായ തൊഴിലാളികൾക്ക് പിടിച്ചെടുത്തു നൽകിയിട്ടുണ്ട്. 73% ലേബർ കേസുകളും രമ്യമായി പരിഹരിക്കപ്പെട്ടു.
ഖിവ പ്ലാറ്റ്ഫോമിൽ 74 പുതിയ സേവനങ്ങൾ ചേർത്തിട്ടുണ്ട്. ഉപയോക്താക്കളുടെ 95% ആവശ്യങ്ങളും ഖിവയിലൂടെ പൂർത്തിയാക്കാൻ ഇപ്പോൾ സാധിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa