Saturday, April 19, 2025
Saudi Arabia

ഹാജിമാർക്ക് സേവനം ചെയ്യാനായി മക്ക ആർ എസ്‌ സി  ഹജ്ജ് വളണ്ടീയർ കോർ പ്രവർത്തന സജ്ജമായി

മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമത്തിനായി എത്തുന്ന ഹാജിമാർക്ക് സേവനം ചെയ്യാൻ മക്ക ഐ .സി.എഫ് ,ആർ .എസ് .സി വളണ്ടിയർ കോർ കമ്മിറ്റി രുപീകരിച്ചു

പരിശുദ്ധ ഹജ്ജ് കർമ്മത്തിനായി  പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സേവിക്കുന്നതിനും മാർഗനിർദ്ദേശം നൽകുന്നതിനും കഴിഞ്ഞ 13 വര്‍ഷമായി  കേന്ദ്രീകൃത സ്വഭാവത്തിൽ രിസാല സ്റ്റഡി സർക്കിളിനു കീഴിൽ ഹജ്ജ് വളണ്ടിയർ കോർ രംഗത്തുണ്ട്.  മലയാളികൾക്ക് പുറമെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും , മറ്റു രാഷ്ട്രങ്ങളിൽ നിന്നും എത്തുന്ന ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ കോർ വളണ്ടിയർമാരുടെ സേവനം കഴിഞ്ഞ കാലങ്ങളിൽ പ്രയോജനപ്പെട്ടിട്ടുണ്ട്.

ആദ്യ സംഘം മക്കയിൽ ഇറങ്ങിയത് മുതൽ  ഹജ്ജ് വളണ്ടിയർ കോറിന്റെ സേവനം  വിവിധ ഷിഫ്റ്റുകളിലായി ഹജ്ജിമാർക്ക് ലഭ്യമാക്കും. വളണ്ടിയർ കോർ രക്ഷാധികാരി കളായി
ടി എസ് ബുഖാരി തങ്ങൾ,
സൈതലവിസഖാഫി എന്നിവരെ തെരെഞ്ഞെടുത്തു.
കോഡിനേറ്റർ
ജമാൽ മുക്കത്തിന് കീഴിൽ
സിറാജ് വില്യാപ്പള്ളി, ശിഹാബ് കുറുകത്താണി, അൻവർ കൊളപ്പുറം, മുഹമ്മദലി വലിയോറ, അബ്ദുൽ റാസിക് എന്നിവർ സഹ കോർഡിനേറ്റർമാരായും ചീഫ് ക്യാപ്റ്റൻ ഷബീർ ഖാലിദിന്റെ നേതൃത്വത്തിൽ വൈസ് ക്യാപ്റ്റൻ മാരായി
റിയാസ് ശരായ,അലി കോട്ടക്കൽ അനസ് മുബാറക്, ഇഹ്സാൻ മുഹ്‌യുദ്ധീൻ,അബ്ദുറഹ്മാൻ ജബൽ നൂർ മുഹീനുദ്ധീൻ ജമൂമ് എന്നിവരെയും തെരഞ്ഞെടുത്തു.

വളണ്ടിയർ കോർ  പ്രവർത്തനം
ഏകോപിപ്പിക്കുന്നതിന് വിവിധ സമിതികളും നിലവിൽ വന്നു.
ഷാഫി ബാഖവി, സൽമാൻ വെങ്ങളം റഷീദ് അസ്ഹരി
ഖയ്യൂമ് ഖാദിസിയ്യ,(സ്വീകരണം )
അനീഫ അമാനി
ഹുസൈൻ ഹാജി, റഷീദ് വേങ്ങര, ഹമീദ് ഹാജി(അക്കമഡേഷൻ )
മുഹമ്മദലി വലിയോറ, വൈ പി റഹീം
ശിഹാബ് കളിയാട്ട് മുക്ക്, ഇബ്രാഹിം ഹാജി, സലാം ഇരുമ്പുഴി, അബ്ദു ഉത്തയ്ബിയ്യ, ശകീർ, സഈദ് പെരുവള്ളൂർ (ഫുഡ് )
അഷ്റഫ് വേങ്ങാട്,ഷുഹൈബ് പുത്തംപള്ളി,ഷറഫുദ്ദീൻ വടശ്ശേരി, അബൂബക്കർ, മുഹമ്മദ്‌ മുസ്‌ലിയാർ (ഫിനാൻസ് )കബീർചൊവ്വ ,സാലിം സിദ്ദീഖി (മീഡിയ )സൽമാൻ വെങ്ങളം,
അഷ്റഫ് കോട്ടക്കൽ,ഷെഫിൻ, മുഹ്‌യുദ്ധീൻ, യഹ്‌യ, നവാസ്
(മെഡിക്കൽ)
ഫിറോസ് സഅദി,ബഷീർ സഖാഫി, നൗഫൽ അഹ്സനി,സഫ് വാൻ കൊടിഞ്ഞി,(ദഅ്‌വാ)
ഇമാം ഷാജഹാൻ,ശിഹാബ് എടക്കര
സൈദലവി ഇരുമ്പുഴി,
നൗഷാദ് പട്ടാമ്പി, സലാം വയനാട്, മുഹമ്മദ്‌ ഓമാനൂർ (ലോസ്റ്റ് ആൻഡ് ഫൗണ്ട് )എന്നിവരെയും തെരഞ്ഞെടുത്തു.
മക്ക സെൻട്രൽ ഐസിഎഫ്
ഓഫീസിൽ ചേർന്ന പ്രവർത്തക സംഗമത്തിൽ
ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു
അനീഫ അമാനി.ഖയ്യൂമ് ഖാദിസിയ്യ,
പ്രസംഗിച്ചു.ജമാൽ മുക്കം സ്വാഗതവും
ഷബീർ ഖാലിദ് നന്ദിയും പറഞ്ഞു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്