ഗൾഫ് ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കൂടണമെന്ന് ചിന്തിക്കുന്നുണ്ടോ? എങ്കിൽ നിർബന്ധമായും ഇത് വായിക്കുക
ഭൂരിഭാഗം പ്രവാസികളൂടെയും വലിയ ആഗ്രഹമാണ് എങ്ങനെയെങ്കിലും പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ തന്നെ കഴിഞ്ഞ് കൂടണമെന്നത്.
പലരും അത്തരം ആഗ്രഹങ്ങളുടെ ഭാഗമായി പ്രവാസ ജീവിതം പാതി വഴിയിൽ നീർത്തി നാട്ടിൽ കൂടാൻ ശ്രമിക്കുന്നവരും ഉണ്ട്.
എന്നാൽ ഇത്തരത്തിൽ പാതി വഴിയിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ കഴിയാനെത്തിയവരിൽ പലരും ഇപ്പോൾ തന്നെ ആ തീരുമാനം എടുക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരാണെന്നതാണു വാസ്തവം.
പല മുൻ പ്രവാസികളുമായും സംസാരിക്കുന്ന സമയം നാട്ടിൽ കൂടാൻ അന്നെടുത്ത തീരുമാനം അബദ്ധമായിപ്പോയി എന്ന് അറേബ്യൻ മലയാളിയോട് പരിഭവം പറയാറുമുണ്ട്.
ഒരു മാർക്കറ്റിംഗ് സ്റ്റഡിയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ നിരവധി ചെറുകിട കടകൾ സന്ദർശിക്കേണ്ടി വന്നിരുന്നു. കടയുടമകളിൽ നിരവധിയാളുകൾ മുൻ പ്രവാസികൾ.
അവരോട് എന്താണ് നിലവിലെ സ്ഥിതി എന്ന് ചോദിക്കുംബോഴേക്ക് “അതൊന്നും പറയണ്ട, ഗൾഫ് നിർത്തേണ്ടിയിരുന്നില്ല” എന്ന അഭിപ്രായമാണ് പലരും പങ്ക് വെച്ചത്.
പ്രധാനമായും ഇത്തരത്തിൽ നാട്ടിൽ എന്തെങ്കിലും തുടങ്ങണം എന്നാഗ്രഹിച്ച് ഗൾഫ് നിർത്തിയവർ അധികവും നേരത്തെ നാട്ടിൽ നിന്ന് മറ്റൊരു സ്ഥിര വരുമാനം ഇല്ലാത്തവരായിരുന്നു എന്നതാണ് മറ്റൊരു വസ്തുത.
എന്തെങ്കിലും സംരംഭം തുടങ്ങി അത് പരാജയപ്പെട്ടാൽ ചെലവ് കഴിയാനുള്ള വക പോലും മറ്റൊരു രീതിയിലും ലഭിക്കാൻ വകുപ്പില്ലാത്തവരാണു മിക്ക ആളുകളും. സ്വാഭാവികമായും സംരംഭങ്ങൾ ക്ലച്ച് പിടിക്കാതാകുംബോൾ അവർ ഗൾഫ് നിർത്താൻ തീരുമാനം എടുത്ത സന്ദർഭത്തെ പഴിക്കുന്നു.
മറ്റൊരു കൂട്ടർ നാട്ടിൽ ക്ലച്ച് പിടിച്ചെങ്കിലും കയ്യിൽ ഒന്നും ബാലൻസ് വെക്കാൻ സധിക്കാത്തവരാണെന്ന് മനസ്സിലാക്കാം. മുൻ പ്രവാസിയാണെന്ന ലേബലിൽ നാട്ടിൽ അറിയപ്പെടുന്നതിനാൽ എല്ലാ പിരിവുകളിലും മറ്റും ഇവന്റെ പേര് ഇപ്പോഴും മുൻ പന്തിയിൽ ഉണ്ടാകും. അതിനു പുറമേ അമിതമായ വീട്ട് ചെലവുകളും മറ്റു മാമൂലുകളും വഴി ഒരു രൂപ പോലും മിച്ചം ഇല്ലാത്ത സ്ഥിതി പലർക്കും ഉണ്ട്.
ഗൾഫിലാായിരുന്നപ്പോൾ 10,000 രൂപ അയച്ച് നാട്ടിലെ ചെലവ് നടത്തിയവനു നാട്ടിൽ വന്നപ്പോൾ 40,000 രൂപ കിട്ടിയാലും മാസാവസാനം പൂജ്യം ബാലൻസ് എന്ന സ്ഥിതി ഉണ്ട് എന്നത് ഒരു നഗ്ന യാതാർഥ്യം മാത്രം.
ചുരുക്കത്തിൽ ഗൾഫ് ഒഴിവാക്കി നാട്ടിലെത്തിയ പ്രവാസികളിലെ വലിയൊരു വിഭാഗത്തിന്റെ നിലവിലെ സ്ഥിതി ആണിത്. ചുരുക്കം ചിലർ നാട്ടിൽ വന്ന് ക്ലച്ച് പിടിച്ചവരും ഉണ്ട് എന്നത് വിസ്മരിക്കുന്നില്ല. അതേ സമയം പരാജയപ്പെട്ടവരിലേക്ക് കൂടെ നമ്മൾ നോക്കിയാൽ മാത്രമേ വ്യക്തമായ തീരുമാനം നമുക്ക് എടുക്കാൻ സാധിക്കൂ.
ഗൾഫല്ല നാട് എന്ന ബോധം-100 റിയാലിനു 2000 കിട്ടുംബോൾ നാട്ടിൽ 2000 കിട്ടാനുളള പെടാപാട്, ബാലൻസ് ഷീറ്റിന്റെ കനം കുറയൽ, പഴയ പത്രാസുകൾ ഇനി മാറ്റി വെക്കുക തുടങ്ങി വിവിധ ടിപ്പുകൾ പയറ്റാൻ സാധിക്കുമെങ്കിൽ നാട്ടിലേക്ക് പറക്കാം. അതോടൊപ്പം എന്തെങ്കിലും വരുമാന മാർഗവും ആദ്യമേ പ്ലാൻ ചെയ്ത് കണ്ടെത്തണം. അത് സംബന്ധിച്ച് വിശദമായ അനുഭവക്കുറിപ്പുകളും വിദഗ്ധരുടെ നിർദ്ദേശങ്ങളും വൈകാതെ അറേബ്യൻ മലയാളിയിൽ പ്രസിദ്ധീകരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa