സൗദി പ്രവാസികൾ ശ്രദ്ധിക്കുക; സോഷ്യൽ മീഡിയകളിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണം
സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സൗദി ഇതര പൗരന്മാർക്ക് നിയന്ത്രണം ഏർപ്പെടുത്തി സൗദി ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ സർക്കുലർ പുറപ്പെടുവിച്ചു.
ലൈസൻസ് ഇല്ലാത്തവർ സോഷ്യൽ മീഡിയയിൽ പരസ്യം പ്രസിദ്ധീകരിക്കുന്നത് സൗദി അറേബ്യയിലെ തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്നും പ്രവാസികളുമായി ബന്ധപ്പെട്ട ചട്ടങ്ങളുടെ ലംഘനമാണെന്നും കമ്മീഷന് ചൂണ്ടിക്കാട്ടി.
പരസ്യവുമായി ബന്ധപ്പെട്ട ലംഘനങ്ങൾ നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് കമ്മീഷൻ ഏൽപ്പിച്ച ചുമതലകൾക്ക് അനുസൃതമായി നിർദ്ദേശം നൽകി.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പ്രവാസികളും സന്ദർശക വിസക്കാരും ഉൾപ്പെടെ നിരവധി സൗദി ഇതര പരസ്യദാതാക്കളുടെ നിയമലംഘനങ്ങൾ കമ്മീഷൻ നിരീക്ഷിച്ചിരുന്നു.
ഇത്തരം ആളുകളുടെ ഡാറ്റകൾ പരിശോധിച്ചപ്പോൾ, വാണിജ്യ രജിസ്ട്രേഷനോ നിയമപരമായ ലൈസൻസുകളോ ലഭിക്കാത്തതിനാലും ഒരു വാണിജ്യ സ്ഥാപനത്തിന് കീഴിൽ പ്രവർത്തിക്കാത്തതിനാലും അവർ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa