Sunday, September 22, 2024
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും കുറഞ്ഞ വിവാഹച്ചെലവ് സൗദിയിൽ

ഒരു വർഷത്തിനുള്ളിൽ വിവിധ ചെലവുകൾ അമിതമായി വർധിച്ചിട്ടും സൗദി അറേബ്യയിൽ വിവാഹ പാർട്ടികൾ നടത്തുന്നതിനുള്ള ചെലവ് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് റിപ്പോർട്ട്. 

ഒരു വർഷത്തിനിടെ രാജ്യത്തിലെ വിവാഹ ചടങ്ങുകളുടെ ശരാശരി ചെലവ് 32 ശതമാനം വർധിച്ചുവെങ്കിലും അത് പാക്കിസ്ഥാൻ നഗരമായ ലാഹോറിലെ ചെലവിനേക്കാൾ കുറവായിരുന്നു എന്നതാണ് വസ്തുത.

വിവാഹ പാർട്ടികളുടെ,ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ഒരു കല്യാണം നടത്താനുള്ള ചെലവ് ലാഹോറിലാണ്, അത് ഏകദേശം 13,200 റിയാൽ ($3,500) കണക്കാക്കുന്നു. അതേസമയം സൗദിയിൽ 2022 മെയ് മാസത്തിൽ വിവാഹ ചടങ്ങുകളുടെ ശരാശരി ചെലവ് SR12,500 ($2,290) ആണ് എന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ (GASTAT) ഏറ്റവും പുതിയ ഡാറ്റ.

ഒരു വർഷത്തിനിടെ രാജ്യത്തെ വിവാഹ പരിപാടികളുടെ ശരാശരി ചെലവ് വർദ്ധിച്ചിട്ടുണ്ട്.വിവാഹച്ചെലവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭക്ഷണത്തിന്റെ വില, ഹോട്ടൽ താമസത്തിന്റെ വില, മറ്റ് ഘടകങ്ങളുടെ വിലകൾ എന്നിവ പ്രധാനമായും വിവാഹ പാർട്ടികളിലെ സമീപകാല വർധനവിന് കാരണമായിട്ടുണ്ട്.

രാജ്യത്തെ വിവാഹ ചടങ്ങുകളിൽ വില വ്യത്യാസമുണ്ടെന്നും വിവാഹ ചടങ്ങുകളിൽ തിരഞ്ഞെടുക്കുന്ന സേവനങ്ങളുടെ തരത്തിലും വിഭാഗത്തിലുമുള്ള പൊരുത്തക്കേടാണ് ഇതിന് കാരണമെന്നും ശരാശരി ചെലവ് വെളിപ്പെടുത്തുന്നു.

പല പ്രദേശങ്ങളിലെയും വ്യതിരിക്തമായ ആചാരങ്ങളും പാരമ്പര്യങ്ങളും വിവാഹച്ചെലവ് ശരാശരി ചെലവിന്റെ അഞ്ചിരട്ടിയിലധികം റെക്കോർഡ് വിലയിലേക്ക് ഉയരുന്നതിന് കാരണമാകുന്നു.

വിവാഹച്ചെലവിനുള്ള ഏറ്റവും ചെലവേറിയ നഗരമായി അമേരിക്കയിലെ ന്യൂയോർക്കിലെ ഹാംപ്ടൺസ് രേഖപ്പെടുത്തി, ഇത് $46,000 (1,74,000 റിയാൽ) വരെ എത്തി, ഇറ്റലിയിലെ പോസിറ്റാനോയ്ക്ക് ഏകദേശം $43,000 (SR1,62,000), ഫോഗോ ടൗൺ കാനഡയിൽ $39,000 (SR1,47,000) എന്നിങ്ങനേയാണു ചെലവ്.

ലാഹോർ, വിയ്റ്റ്നാമിലെ Nha Trang, ഇന്ത്യയിലെ ഗോവ എന്നിവ വിവാഹച്ചെലവ് കുറഞ്ഞ സ്ഥലങ്ങൾ ആണ്. ഗോവയിൽ 14,400 റിയാൽ.ആണ് വിവാഹച്ചെലവ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്