യൂസുഫലിയുടെ ഇടപെടൽ; സൗദിയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായി
സൗദിയിലെ ഖമീസ് മുഷൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടിയായി.
മൃതദേഹം ചൊവ്വാഴ്ച റിയാദിൽ എത്തിച്ച് ആദ്യ വിമാനത്തിൽ തന്നെ കൊച്ചിയിലെത്തിക്കാനാണു ശ്രമമെന്ന് ലുലു അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തെ ലോക കേരളസഭയിലെ ഓപ്പൺ ഫോറത്തിൽ വെച്ച് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എബിൻ സൗദിയിൽ വെച്ച് മരിച്ച തന്റെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണെന്ന് ലുലു ചെയർമാൻ എം എ യുസുഫലിയോട് അപേക്ഷിക്കുകയായിരുന്നു.
സ്പോൺസറുടെ കീഴിലല്ലാതെ, മതിയായ രേഖകളും ഇല്ലാതെ ജോലി ചെയ്യുന്നതിനിടെ മരിച്ച എബിന്റെ പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു നിരവധി നിയമ നടപടികൾ പൂർത്തിയാക്കേണ്ടിയിരുന്നു. മൃതദേഹം ഏറ്റു വാങ്ങാൻ സൗദിയിൽ ബന്ധുക്കളും ഇല്ലായിരുന്നു.
വിഷയത്തിൽ ഉടൻ ഇടപെട്ട എം എ യൂസുഫലി അതി വേഗം എല്ലാ നിയമ പ്രശ്നങ്ങളും ഒഴിവാക്കാനുള്ള നീക്കങ്ങൾ നടത്തുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ കടംബകളും അദ്ദേഹത്തിന്റെ ഇടപെടലുകൾ മൂലം പൂർത്തിയാകുകയും ചെയ്യുകയായിരുന്നു.
റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാനം ഇല്ലാത്തതിനാലാണു കൊച്ചിയിലേക്ക് മൃതദേഹം കൊണ്ട് പോകുന്നത്. യൂസുഫലിയുടെ സ്വന്തം ചെലവിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa