Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ ഇനി ഡ്രൈവർ പ്രൊഫഷനുകളിലും മാറ്റം വരുത്തണം; വിശദമായി അറിയാം

സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്  കീഴിലുള്ള ഖിവ പ്ലാറ്റ്‌ഫോം, കമ്പനികളും സ്ഥാപനങ്ങളും ഡ്രൈവർ  പ്രൊഫഷൻ പോലുള്ള സവിശേഷതകൾ പരാമർശിക്കാത്ത ചില പ്രൊഫഷനുകൾ തിരുത്തണമെന്ന് നിർദ്ദേശിച്ചു. 

public driver of vehicles, public driver, ordinary driver, public vehicle driver എന്നിവ മാറ്റം വരുത്തേണ്ട പ്രൊഫഷനുകളിൽ ഉൾപ്പെടുന്നു. 

പുതിയ ഭേദഗതികൾ അനുസരിച്ച്, ഇനിപ്പറയുന്ന നിർദ്ദിഷ്ട പ്രവർത്തനങ്ങളിലൊന്ന് പരാമർശിച്ച് കൊണ്ടായിരിക്കണം സ്ഥാപനം ഒരു ഡ്രൈവറുടെ പ്രൊഫഷൻ തിരഞ്ഞെടുക്കേണ്ടത്.

Locomotive, train, metro, motorcycle, car, private car, taxi, ambulance, mini truck, valet parking, bus, tram, heavy truck, gas truck, trailer truck, cement mixer, garbage truck, farm tractor, heavy equipment, forklift. എന്നീ സ്പെസിഫിക്കേഷനുകളിൽ ഏതെങ്കിലും ഒന്ന് ഡ്രൈവർ എന്ന പ്രൊഫഷനോടൊപ്പം ചേർക്കേണ്ടതുണ്ട്.

ഡ്രൈവർ പ്രൊഫഷൻ മാറ്റുന്നതിനു ആദ്യ തവണ ഫീസ് ഇടാക്കുന്നതല്ല എന്നത് ശ്രദ്ധേയമാണ്.

ഇതോടൊപ്പം Doctor, expert, specialist, engineer, specialized expert, control technician, worker, ordinary വർക്കർ എന്നീ 8 പ്രൊഫഷനുകളും ഖിവ കാൻസൽ ചെയ്തത് നേരത്തെ അറേബ്യൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു.

മേൽ പരാമർശിക്കപ്പെട്ട 8 പ്രൊഫഷനുകളും എന്തെങ്കിലും സ്പെസിഫിക്കേഷനോട് കൂടി മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. 8 പ്രൊഫഷനുകളും ആദ്യ തവണ ഫീസില്ലാതെ മറ്റൊരു പ്രൊഫഷനിലേക്ക് മാറ്റാൻ അനുമതിയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്