Monday, September 23, 2024
Saudi ArabiaTop Stories

വീണ്ടും സൗദിവത്ക്കരണം; ഇത്തവണ 6 മേഖലകളിലെ നിരവധി പ്രൊഫഷനുകൾക്ക് ബാധകമാകും: വിശദ വിവരങ്ങൾ അറിയാം

വിവിധ മേഖലകളിലെ വ്യത്യസ്ത പ്രൊഫഷനുകൾ സൗദിവത്ക്കരിക്കാൻ തീരുമാനിച്ച് കൊണ്ട് 6 തീരുമാനങ്ങൾ സൗദി മാനവവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ചു.

33,000 തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്ന പുതിയ സൗദിവത്ക്കരണ പദ്ധതിയിൽ ലക്ഷ്യമിടുന്ന മേഖലകൾ താഴെ വിവരിക്കുന്നു.

1. സെയിൽസ് ഔട്ട് ലറ്റുകളിലെ സൗദിവത്ക്കരണം. 7 സാബത്തിക പ്രവർത്തനങ്ങളിലെ സെയിൽസ് ഔട്ട് ലറ്റുകളിൽ 70% ആണ് സൗദിവത്ക്കരണം നടപ്പാക്കുക. അവ താഴെ കൊടുക്കുന്നു.

security and safety equipment sales outlets, elevators-ladders and belts sales outlets, artificial turf sales outlets, swimming pools and outlets for selling water purification equipment and navigation devices, outlets for selling catering equipment and electric vehicles, outlets for selling air weapons- hunting and travel supplies, outlets for selling packaging equipment and tools  എന്നിവയാണ് 7 സാംബത്തിക മേഖലകൾ.

ബ്രാഞ്ച് മാനേജർ, സൂപർ വൈസർ, കാഷ്യർ,  കസ്റ്റമർ അക്കൗണ്ടന്റ്, കസ്റ്റമർ സർവീസ്, എന്നീ പ്രൊഫഷനുകളായിരിക്കും സെയിൽസ് ഔട്ട് ലറ്റുകളുടെ സൗദി വത്ക്കരണം പ്രധാനമായും ലക്ഷ്യമാക്കുക. തീരുമാനം ഇഷ്യൂ ചെയ്ത തീയതി മുതൽ 12 മാസത്തിന് ശേഷം സൗദിവത്ക്കരണം പ്രാബല്യത്തിൽ വരും

2.  കസ്റ്റമർ സർവീസ് പ്രൊഫഷനുകളുടെ സൗദിവത്ക്കരണം:കസ്റ്റമർ സർവീസ് നൽകുന്ന സ്ഥാപനങ്ങളിലെ കസ്റ്റമർ സർവീസ് പ്രൊഫഷനുകൾ 100% സൗദിവത്ക്കരിക്കും. ഡിസംബർ 17 മുതൽ സൗദിവത്ക്കരണം പ്രാബല്യത്തിൽ വരും.

3.  തപാൽ, പാഴ്സൽ ഗതാഗത പ്രവർത്തനങ്ങൾക്കായി സേവനങ്ങൾ നൽകുന്ന ഔട്ട്ലെറ്റുകളുടെ സൗദിവത്ക്കരണം: മെയിൽ, പാഴ്‌സൽ ഗതാഗത പ്രവർത്തനങ്ങൾക്കായി സേവനങ്ങൾ നൽകുന്ന ഔട്ട്‌ലെറ്റുകൾ സൗദിവത്ക്കരണം  ഡിസംബർ 17 മുതൽ പ്രാബല്യത്തിൽ വരും.

4. ഒപ്‌റ്റോമെട്രി പ്രൊഫഷനുകളുടെ സൗദിവത്ക്കരണം: നാലോ അതിലധികമോ തൊഴിലാളികൾ ജോലി ചെയ്യുന്ന സൗദി വിപണിയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ മേഖലകളിലും അടുത്ത മാർച്ച് 18 മുതൽ ഒപ്‌റ്റോമെട്രി പ്രൊഫഷനുകൾ 50% സൗദിവത്ക്കരിക്കും. മെഡിക്കൽ ഒപ്‌റ്റിഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നിവ ഇതിൽ ഉൾപ്പെടും.

5. ഏവിയേഷൻ പ്രൊഫഷനുകളുടെ സൗദിവത്ക്കരണം: കോപൈലറ്റ്, എയർ കണ്ട്രോളർ, എയർ ട്രാൻസ്പോർട്ടർ എന്നീ പ്രൊഫഷനുകൾ അടുത്ത മാർച്ച് 15 മുതൽ 100 ശതമാനം സൗദിവത്ക്കരിക്കും. എയർ ട്രാൻസ്പോർട്ട് പൈലറ്റ് 60% വും ഫ്ലൈറ്റ് അറ്റൻഡന്റ് പ്രൊഫഷൻ 50% വും സൗദിവത്ക്കരണം നടത്തും. 2024 മാർച്ച് 4 മുതൽ എയർ ഹോസ്റ്റ് 60% വും എയർ ട്രാൻസ്പോർട്ട് പൈലറ്റ് 70%വും സൗദിവത്ക്കരണം നടത്തും.

6. ഫഹ്സ് ദ്ദൗരി: വാഹനങ്ങളുടെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തുന്ന കേന്ദ്രങ്ങളിലെ സെയിൽസ് ഔട്ട് ലറ്റുകളുമായി ബന്ധപ്പെട്ട പ്രൊഫഷനുകൾ ഒരു വർഷത്തിനു ശേഷം 100% സൗദിവത്ക്കരണം ബാധകമാകും..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa












അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്