Saturday, March 7, 2026
Saudi ArabiaTop Stories

ഈ വർഷത്തെ അറഫാ ഖുതുബ ശൈഖ് മുഹമ്മദ്‌ അൽ ഈസ നിർവ്വഹിക്കും

മക്ക: ഈ വർഷത്തെ അറഫാ ദിന ഖുതുബ നിർവ്വഹിക്കാനും നമസ്ക്കാരത്തിനു നേതൃത്വം നല്കാനും ശൈഖ് മുഹമ്മദ്‌ അൽ ഈസയെ നിയമിച്ച് കൊണ്ട് ഉന്നതാധികാര അംഗീകാരമായി.

മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും ഉന്നത പണ്ഡിത സഭാംഗവും ആണ് ശൈഖ് മുഹമ്മദ്‌ അൽ ഈസ.

അറഫാ മൈതാനിയിലെത്തുന്ന 10 ലക്ഷം വിശ്വാസികൾക്ക് നേതൃത്വം നൽകിക്കൊണ്ട് മസ്ജിദുന്നമിറിൽ വെച്ചാണ് അറഫാ ഖുതുബ നിർവ്വഹിക്കപ്പെടുക.

നേരത്തെ ശൈഖ് അബ്ദുല്ല അൽ ജഹ് നി മസ്ജിദുൽ ഹറാമിലും ശൈഖ് അബ്ദുൽ ബാരി സുബൈത്തി മസ്ജിദുന്നബവിയിലും ബലി പെരുന്നാൾ നമസ്ക്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകുമെന്ന്  പ്രഖ്യാപിക്കപ്പെട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്