Tuesday, September 24, 2024
KeralaTop Stories

ഉറങ്ങിക്കിടക്കവേ  ദേഹത്തേക്ക് വീണ പാമ്പിന്റെ കടിയേറ്റ് കുട്ടി മരിച്ചു

പാലക്കാട്: മലമ്പുഴയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന  നാലര വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു.

അകമലവാരം വലിയകാട് എൻ.രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. അമ്മയുടെ കൂടെ ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തേക്ക് വീടിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു പാമ്പ് വീണത്.

കുട്ടിയുടെ മൂക്കിലാണ് പാമ്പു കടിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

ശംഖുവരയൻ ഇനത്തിൽ പെട്ട പാംബ് ആണ് കടിച്ചതെന്നാണ് റിപ്പോർട്ട്. അമ്മ വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയും കുഞ്ഞും ഉറങ്ങുന്നതിനിടെ ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു പാംബ് കുട്ടിയുടെ ദേഹത്ത് വീണത്.

കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോൾ അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കാണുകയും മുറിയിൽ പാമ്പിനെ കണ്ടെത്തുകയും ചെയ്തു.

കുട്ടിയെ വിദഗ്ധചികിത്സയ്ക്കായി ഉടൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ്. ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈദാണു സഹോദരൻ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്