സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണ തരംഗം ശക്തമായി അനുഭവപ്പെടും
റിയാദ്: വരും ദിനങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണ തരംഗം ശക്തമായി അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.
തിങ്കൾ മുതൽ ശനി വരെ ഈസ്റ്റേൺ പ്രവിശ്യ ശക്തമായ ഉഷ്ണ തരംഗത്തിനു സാക്ഷ്യം വഹിക്കും.
റിയാദ്, ഖസീം, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവയുടെ കിഴക്കൻ ഏരിയകളിൽ ശക്തമായ ഉഷ്ണ തരംഗം ബുധനാഴ്ച മുതൽ അനുഭവപ്പെടും. ഇവിടങ്ങളിൽ താപ നില 45–47 ആയിരിക്കും.
മദീന, യാംബു പ്രദേശങ്ങളിലെ ചില ഏരിയകളിൽ ഉഷ്ണ തരംഗം കനക്കും. ഇവിടെ താപ നില 47 മുതൽ 50 ഡിഗ്രി വരെയെത്തും.
ഭൂരിപക്ഷം ഗവർണ്ണറേറ്റുകളിലും താപ നില 47 നും 50 നും ഇടയിലായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
പ്രവാസി വോയ്സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q