Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിൽ യൂണിഫോം ധരിക്കാത്ത ടാക്സി ഡ്രൈവർമാർക്ക് പിഴ ചുമത്തി

സൗദിയിൽ യൂണിഫോം ധരിക്കാത്തതിന് നിരവധി ടാക്സി ഡ്രൈവർമാർക്ക് അധികൃതർ പിഴ ചുമത്തി. വിവിധ പ്രവിശ്യകളിൽ നടത്തിയ പരിശോധനയിൽ, 349 ടാക്സി ഡ്രൈവർമാർക്കാണ് പൊതുഗതാഗത അതോറിറ്റി നിഷ്കർഷിച്ച യൂണിഫോം ധരിക്കാത്തതിന് പിഴ ചുമത്തിയത്.

ഇക്കഴിഞ്ഞ ജൂലൈ പന്ത്രണ്ടാം തിയ്യതി മുതൽ ടാക്സി ഡ്രൈവർമാർക്ക് അധികൃതർ യൂണിഫോം നിർബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പും നൽകിയിരുന്നു.

പബ്ലിക്, പ്രൈവറ്റ് ടാക്‌സികൾ, എയർപോർട്ട് ടാക്‌സികൾ, ഓൺലൈൻ ടാക്‌സി കമ്പനികൾക്കു കീഴിൽ ടാക്‌സി സർവീസ് നടത്തുന്ന ഡ്രൈവർമാർ തുടങ്ങിയവർക്കും യൂണിഫോം ബാധകമാണ്.

ചാര നിറത്തിൽ ഫുൾകൈയോടു കൂടിയ ഷർട്ടും കറുപ്പ് നിറത്തിലുള്ള പാന്റും ബെൽറ്റുമാണ് ടാക്‌സി ഡ്രൈവർമാരുടെ യൂണിഫോം. സൗദി ദേശീയ വസ്ത്രവും ധരിക്കാവുന്നതാണ്. ഇതിന് പുറമെ തിരിച്ചറയിൽ കാർഡും തൂക്കണം. ആവശ്യമെങ്കിൽ ജാക്കറ്റും, കോട്ടും യൂനിഫോമിൽ ഉൾപ്പെടുത്താം.

യൂണിഫോം ധരിക്കാതെ നിയമം ലംഘിക്കുന്ന ടാക്‌സി ഡ്രൈവർമാർക്ക് 500 റിയാലാണ് പിഴ ചുമത്തുന്നത്. സേവന ഗുണമേന്മ ഉറപ്പുവരുത്തുന്നത്തിനായി മുഴുവൻ ടാക്‌സി കമ്പനികളും വ്യവസ്ഥകൾ പാലിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി ആവശ്യപ്പെട്ടു.

ടാക്‌സി കമ്പനികളുടെയും ഡ്രൈവർമാരുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽ പെടുന്ന പക്ഷം, പൊതുഗതാഗത അതോറിറ്റി വെബ്‌സൈറ്റ് വഴിയും 19929 എന്ന നമ്പറിൽ ബന്ധപ്പെട്ടും റിപ്പോർട്ട് ചെയ്യാവുന്നതാണെന്ന് അതോറിറ്റി അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa