രോഗിയായി നാട്ടിലെത്തിയ പ്രവാസിയെ സ്വീകരിക്കാൻ കുടുംബം തയ്യാറാകുന്നില്ല
റിയാദ്: അൽ ഖർജ്, ദിലം ജനറൽ ആശുപത്രിയിലും സാമൂഹിക പ്രവർത്തകരുടെ പരിചരണത്തിലുമായി കഴിഞ്ഞിരുന്ന രോഗിയായ പ്രവാസിയെ സ്വീകരിക്കാൻ കുടുംബം തയ്യാറാകുന്നില്ല.
കൊല്ലം സ്വദേശി അഷ്‌റഫ് മുഹമ്മദ് കുഞ്ഞുവിനാണ് (67) ഈ ദുരനുഭവം നേരിടേണ്ടി വന്നിട്ടുള്ളത്.
പക്ഷാഘാതം മൂലം തളർന്ന അഷ്‌റഫ് മുഹമ്മദ് കുഞ്ഞുവിനെ അൽ ഖർജ് സഹന കെ എം സി സി ഇടപെട്ടായിരുന്നു നാട്ടിലെത്തിച്ചത്.
15 വർഷമായി അൽഖർജിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിനു 6 മാസം മുംബായിരുന്നു പക്ഷാഘാതം ബാധിച്ചത്.
ഭാര്യയും മക്കളും സ്വീകരിക്കാൻ വിമുഖത കാട്ടിയപ്പോൾ കെ എം സി സി പ്രവർത്തകരുടെ നിരന്തര ഇടപെടലിന്റെ ഫലമായി ഭാര്യാ സഹോദരി പുത്രനാണിപ്പോൾ അഷ്രഫിനെ താത്ക്കാലികമായി പരിചരിക്കാൻ സ്വീകരിച്ചിട്ടുള്ളത്.
ദീർഘകാലം കുടുംബത്തിൽ നിന്ന് വിട്ട് നിന്ന് പ്രവാസ ലോകത്ത് കഴിഞ്ഞതിനാലും സ്വന്തമായി സമ്പാദ്യം ഒന്നും ഇല്ലാത്തതിനാലും ആണ് അഷ്രഫിനെ കുടുംബം സ്വീകരിക്കാതിരുന്നതെന്ന് എന്നാണ് അറിയാൻ സാധിക്കുന്നത്.
കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ട് അധ്വാനിക്കുന്ന പ്രവാസികളെ ഇത്തരത്തിൽ അവസാന നിമിഷങ്ങളിൽ കൈയൊഴിയുന്ന കുടുംബങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa