Saturday, September 21, 2024
Saudi ArabiaTop Stories

വിവിധ സംശയങ്ങൾക്ക് സൗദി മുറൂർ  വിശദീകരണങ്ങൾ നൽകി

ഉപയോക്താക്കളുടെ വിവിധ സംശയങ്ങൾക്ക് സൗദി ട്രാഫിക് വിഭാഗം മറുപടി നൽകി.

സിസ്റ്റത്തിൽ നിന്ന് നിക്കിയ വാഹനം വീണ്ടും വാലിഡ് ആക്കി തിരികെ കൊണ്ട്  വന്ന് ഉപയോഗിക്കാൻ പറ്റുമോ എന്ന സംശയത്തിന്, ഒരിക്കൽ സിസ്റ്റത്തിൽ നിന്ന് ഒഴിവാക്കിയ വാഹനം (ഉപയോഗ ശൂന്യമായി രേഖപ്പെടുത്തിയത്) പിന്നീട് വാലിഡ് ആക്കി ഉപയോഗിക്കാൻ സാധിക്കില്ല എന്നാണ്‌ മുറൂർ പ്രതികരിച്ചത്.

ഒരു ഗതാഗത നിയമ ലംഘനം ഉണ്ടായാൽ 2 മുതൽ 5 ദിവസം വരെയാണ്‌ അബ്ഷിറിൽ അത് രേഖപ്പെടുത്താനുള്ള സമയമെന്നും മുറൂർ വ്യക്തമാക്കി.

കാറിന്റെ നമ്പർ പ്ലേറ്റ് നീളമുള്ളതാക്കാൻ ഫീസ് അടക്കണമെന്നും തുടർന്ന് അപേക്ഷ സമർപ്പിക്കുകയും അത് മുറൂർ വിലയിരുത്തുകയും  ചെയ്യുമെന്നും മുറൂർ അറിയിച്ചു.

ഒഴുക്കിനിടയിൽ താഴ് വരകളും പാറക്കെട്ടുകളും മുറിച്ച് കടക്കുന്നത് 5000 റിയാൽ മുതൽ 10,000 റിയാൽ വരെ പിഴ ലഭിക്കുന്ന നിയമ ലംഘനമാണെന്ന് മുറൂർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്