സൗദിയിൽ തൊഴിലാളിയുടെ സമ്മതമില്ലാതെ ത്സ്തിക മാറ്റിയാൽ എന്ത് ചെയ്യും
തൊഴിലാളിയുടെ സമ്മതമില്ലാതെ നിലവിൽ ജോലി ചെയ്യുന്ന തസ്തികയിൽ നിന്ന് മാറ്റി മറ്റേതെങ്കിലും ജോലിയിൽ നിയമിച്ചാൽ എന്ത് ചെയ്യുമെന്നത് സംബന്ധിച്ച് സൗദി മാനവവിഭവശേഷി മന്ത്രാലയം വിശദീകരണം നൽകി.
ഇത്തരം സാഹചര്യത്തിൽ തൊഴിൽ അവകാശം ലംഘിക്കപ്പെട്ടതിനാൽ തൊഴിലാളിക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ യൂണിഫൈഡ് ആപ് വഴി പരാതി നൽകാം.
മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ആപ് പ്ലേ സ്റ്റോറിൽ നിന്ന് https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp എന്ന ലിങ്ക് വഴിയും ആപ് സ്റ്റോറിൽ നിന്ന് https://apps.apple.com/sa/app/hrsd/id1559882070?l=en എന്ന ലിങ്ക് വഴിയും ഡൗൺലോഡ് ചെയ്യാം.
തന്റെ അനുമതിയില്ലാതെ കംബനി താൻ ജോലി ചെയ്തിരുന്ന കസ്റ്റമർ സർവീസ് അസിസ്റ്റന്റ് തസ്തികയിൽ നിന്ന് എക്യുപ്മെന്റ് ഓപറേറ്റർ തസ്തികയിലേക്ക് തന്നെ മാറ്റിയതായ ഒരു ജീവനക്കാരന്റെ പരാതിക്ക് മറുപടി പറയുകയായിരുന്നു മന്ത്രാലയം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa