സൗദിയിൽ അടുത്ത ജൂൺ മുതൽ തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാകും
വിവിധ വാണിജ്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അടുത്ത വർഷം ജൂൺ മുതൽ ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാക്കുമെന്ന് സൗദി നഗര ഗ്രാമീണകാര്യ മന്ത്രാലയം പ്രസ്താവിച്ചു.
ക്രാഫ്റ്റ് ജോലികൾ ചെയ്യുന്നതിനും സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസ് പുതുക്കുന്നതിനും ക്രാഫ്റ്റ് ലൈസൻസ് അനിവാര്യമാകും.
മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പ്രൊഫഷണൽ എക്സാമിനേഷൻ പ്രോഗ്രാമുമായി സഹകരിച്ചാണ് ലൈസൻസ് ലഭ്യമാക്കുക.
ബലദി പ്ലാറ്റ്‌ഫോമിലൂടെ സ്ഥാപനങ്ങൾക്ക് വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതിനും നൽകുന്നതിനും ക്രാഫ്റ്റ് ലൈസൻസിംഗ് ഒരു മുൻവ്യവസ്ഥയായിരിക്കും.
സ്ഥാപനത്തിൽ ചുരുങ്ങിയത് ഒരു പ്രൊഫഷൺ ലൈസൻസ് ഉള്ള തൊഴിലാളിയെങ്കിലും ഉണ്ടായിരിക്കൽ നിർബന്ധമാകുന്ന തരത്തിലായിരിക്കും വ്യവസ്ഥകൾ.
വാണിജ്യ ലൈസൻസുകൾ പുതുക്കുന്നതും ഇഷ്യു ചെയ്യുന്നതും നിർത്താതിരിക്കാൻ തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് ലഭ്യമാക്കുന്നത് വൈകരുതെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa