Sunday, September 22, 2024
Saudi ArabiaTop Stories

സൗദി വിസിറ്റിംഗ് വിസ പുതുക്കുന്നതോടൊപ്പം സൗജന്യമായി ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തി പ്രവാസി കുടുംബങ്ങൾ

ജിദ്ദ : സൗദി വിസിറ്റ് വിസാ കാലാവധി പുതുക്കാൻ വിസിറ്റ് വിസയിലെത്തിയവർ അയൽ രാജ്യമായ ജോർദാനിലേക്ക് പോകുന്ന ട്രെൻഡ് വർദ്ധിച്ച്.കൊണ്ടിരിക്കുകയാണിപ്പോൾ.

അതേ സമയം മണിക്കൂറുകൾ നീളുന്ന പ്രസ്തുത യാത്ര ആനന്ദകരവും പഠനാർഹവും ആസ്വാദകരവുമാക്കുവാനുള്ള വിവിധ പദ്ധതികൾ ടൂർ ഓപറേറ്റർമാർ ആവിഷ്ക്കരിച്ചത് പ്രവാസികൾക്കും വിസിറ്റ് വിസയിലെത്തിയവർക്കും വലിയ ആശ്വാസം പകരുന്നുണ്ട്.

ഇത്തരത്തിൽ ജിദ്ദയിൽ നിന്ന് യാത്ര സംഘടിപ്പിക്കുന്ന പ്രമുഖ ടൂർ ഓപറേറ്റർമാരായ “KSA SAFARI” യുടെ സേവനം ഇതിൽ പ്രത്യേകം പരാമർശിക്കേണ്ടത് തന്നെയാണ്.

ജോർദ്ദാനിൽ പ്രവേശിച്ച് വിസിറ്റ് വിസാ കാലാവധി പുതുക്കുന്നതോടൊപ്പം ജോർദ്ദാൻ അതിർത്തി പ്രവിശ്യയായ തബൂക്കിലെ അതി പുരാതന ചരിത്ര സ്ഥലങ്ങൾ കൂടി സന്ദർശിക്കാൻ അവസരമൊരുക്കിയിട്ടുള്ളതാണ്  KSA-SAFARI ടൂർസിന്റെ പ്രത്യേകത.

ജിദ്ദയിൽ നിന്ന് എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം പുറപ്പെട്ട് ശനിയാഴ്ച രാവിലെ തിരിച്ചെത്തുന്ന വിധമാണ് “ksa safari” യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഇത് ജോലിയുള്ള പ്രവാസികൾക്ക് കുടുംബങ്ങളുടെ കൂടെ അനുഗമിക്കുന്നതിനു സാധ്യമാക്കുകയും ചെയ്യും.

ശുഐബ് നബിയുടെ ഗ്രാമമായ മദാഇൻ ശുഐബിലെ ചരിത്ര സ്ഥലങ്ങളും, ഈജിപ്തിൽ നിന്ന് മദ് യനിൽ എത്തിയ മൂസാ നബി ആടുകൾക്ക് വെള്ളമെടുക്കാൻ വന്ന സഫൂറ ബീവിക്ക് വെളളം കോരി നൽകിയ കിണറും ശുഐബ് നബിയുടെ ജനത പാറക്കെട്ടുകൾ തുരന്ന് കൊത്തിയുണ്ടാക്കിയ അത്ഭുതപ്പെടുത്തുന്ന വീടുകളും അവരെ കബറടക്കം ചെയ്തിരുന്ന ഗുഹകളും, മഖ്ന യിലെ 12 ഇടത്തെ ഉറവകളും (Ain Musa), മൂസ നബി 10 വർഷത്തോളം ആടിനെ മേച്ച് നടന്നിരുന്ന സ്ഥലവും, അടക്കം നിരവധി ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുവാനും, ചരിതം പഠിക്കുവാനും ഈ യാത്രയിലൂടെ തങ്ങൾ സൗജന്യമായി അവസരം ഒരുക്കുന്നുണ്ടെന്ന്  KSA-SAFARI ടൂർസ് അറേബ്യൻ മലയാളിയെ അറിയിച്ചു.

ചരിത്ര സ്ഥലങ്ങൾക്ക് പുറമെ സൗദിയിലെ ഏറ്റവും മനോഹരമായ മഖ്നാ ബീച്ചിൽ മുങ്ങിക്കുളിക്കുവാനും EGYPT, PALASTINE, JORDAN, SAUDI എന്നീ നാല് രാജ്യങ്ങളുടെ സംഗമ ഭൂമിയായ സൗദിയുടെ വടക്കു പടിഞ്ഞാറ് മുനമ്പായ HAQL പട്ടണത്തിന്റെ നൈർമല്യവും, കണ്ണിന് കുളിർമയേകുന്ന വശ്യ മനോഹരമായ AQABA ഉൾക്കടലും കണ്ട് ആസ്വദിക്കാനും KSA Safari അവസരമൊരുക്കുന്നുണ്ട്.

വിസിറ്റിങ് വിസ പുതുക്കുന്നതിന് ഈടാക്കുന്ന ചാർജിന് പുറമെ, ചരിത്ര സ്ഥലങ്ങളും വിനോദ കേന്ദ്രങ്ങളും സംദർശിക്കാം പ്രത്യേകമായി അധിക ചാർജുകളൊന്നും ഈടക്കുന്നില്ലെന്നത് കൊണ്ട് തന്നെ ഫാമിലി വിസിറ്റിംഗ് വിസ പുതുക്കുന്നതിന് ഈ പാക്കേജ് തിരഞ്ഞെടുക്കുന്നവരുടെ എണ്ണം അനുദിനം  വർധിച്ചു കൊണ്ടിരിക്കുകയാണ്.

വളരെ കുറഞ്ഞ നിരക്കിൽ KSA-SAFARI ടൂർസ് ഒരുക്കുന്ന ഈ പാക്കേജുകളെ കുറിച്ച് കൂടുതൽ അറിയുന്നതിനും, സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിനും വേണ്ടി  താഴെ കൊടുത്ത വാട്സ്ആപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ, മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഓപറേറ്റേഴ്സ് അറിയിക്കുന്നു. 👇ʟɪɴᴋ
Whatsapp: http://wa.me/+966501084419
Contact numbers: 0501084419, 0581434412, 0508751153.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്