Monday, November 25, 2024
Saudi ArabiaTop Stories

സൗദി തൊഴിൽ നിയമ പ്രകാരം സ്പോൺസർക്ക് തൊഴിലാളിയുടെ ലീവ് വൈകിപ്പിക്കാൻ അവകാശമുണ്ടോ?  വിശദമായി അറിയാം

ജിദ്ദ: ഒരു തൊഴിലുടമക്ക് തന്റെ ജീവനക്കാരന്റെ വാർഷിക അവധി വൈകിപ്പിക്കാൻ അവകാശമുണ്ടോ എന്ന സംശയം പലരും അറേബ്യൻ മലയാളിയോട് ഉന്നയിച്ചിരുന്നു.

സൗദി തൊഴിൽ നിയമ പ്രകാരം പ്രത്യേക സാഹചര്യങ്ങളിൽ ആവശ്യമെങ്കിൽ തൊഴിലാളിയുടെ അവധി വൈകിപ്പിക്കാൻ തൊഴിലുടമക്ക് അവകാശമുണ്ട് എന്നതാണ് വസ്തുത.

എന്നാൽ ഇങ്ങനെ അവധി വൈകിപ്പിക്കുന്നതിന് തൊഴിലുടമ രണ്ട് നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

അവധി വൈകിപ്പിക്കുന്നത് മൂന്ന് മാസത്തിൽ അധികം ആകാൻ പാടില്ല എന്നതും ഇതിനു തൊഴിലാളിയുടെ സമ്മതം ആവശ്യമാണ് എന്നതുമാണ് നിബന്ധനകൾ.

അതേ സമയം ഏതെങ്കിലും സാഹചര്യത്തിൽ തൊഴിലുടമക്ക് മൂന്ന് മാസത്തിലധികം അവധി വൈകിപ്പിക്കേണ്ടി വരികയാണെങ്കിൽ അതിന്  തൊഴിലാളിയുടെ രേഖാമൂലം ഉള്ള സമ്മത പത്രം നിർബന്ധവും ആണ്.

അർഹതപ്പെട്ട അവധി നിശ്ചിത സമയത്ത് ഉപയോഗിക്കാതെ അടുത്ത വർഷത്തേക്ക് മാറ്റി വെക്കാൻ തൊഴിലാളിക്ക് അവകാശമുണ്ടെന്നും സൗദി തൊഴിൽ നിയമം വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്