Friday, January 10, 2025
Saudi ArabiaTop Stories

സൗദിയിൽ തൊഴിലാളിയെ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം സമയം ജോലി ചെയ്യിക്കാൻ പാടില്ല

ജിദ്ദ: ഒരു തൊഴിലാളിയെ വിശ്രമമില്ലാതെ തുടർച്ചയായി അഞ്ച് മണിക്കൂറിലധികം സമയം ജോലി ചെയ്യിക്കാൻ പാടില്ലെന്ന് സൗദി തൊഴിൽ നിയമം വ്യവസ്ഥ ചെയ്യുന്നു.

നമസ്ക്കാരം, ഭക്ഷണം, വിശ്രമം എന്നിവക്കായി ചുരുങ്ങിയത് 30 മിനുട്ട് സമയമെങ്കിലും അനുവദിക്കണം എന്നാണ് അനുശാസനം.

ഈ വിശ്രമ സമയത്ത് തൊഴിലാളിയോട്  തൊഴിലുടമക്ക് എന്തെങ്കിലും തൊഴിൽ ചെയ്യാൻ കൽപ്പിക്കാൻ അധികാരം ഉണ്ടായിരിക്കുന്നതുമല്ല.

തൊഴിലാളിക്ക് പ്രതിദിന വിശ്രമ സമയമോ, വാരാന്ത്യ അവധിയോ, ഓവർ ടൈം മണിയോ നൽകാതിരുന്നാൽ തൊഴിലുടമയുടെ മേൽ 5000 റിയാൽ പിഴ ചുമത്തപ്പെടുമെന്ന് തൊഴിൽ നിയമം ഓർമ്മപ്പെടുത്തുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്