സൗദി വിസ സ്റ്റാംബിംഗ് മന്ദഗതിയിലാകുന്നു; പിസിസി വേഗത്തിൽ ലഭിക്കാൻ ഈ മാർഗം പ്രയോഗിക്കാം
സൗദി വിസ സ്റ്റാംബിംഗിനു ഇന്ത്യയിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കിയതോടെ വിസ സ്റ്റാംബിംഗ് ഇപ്പോൾ മന്ദഗതിയിലായിരിക്കുകയാണ്.
നാട്ടിൽ നിന്ന് അപേക്ഷിച്ച് ശരാശരി 20 ദിവസം കഴിഞ്ഞാണ് പിസിസി സർട്ടിഫിക്കറ്റ് ഇപ്പോൾ ലഭ്യമാകുന്നത് എന്നാണ് വിവരം.
അപോയിന്റ്മെന്റ് ലഭിക്കാനുള്ള കാലതാമസവും അതോടൊപ്പം നടപടികൾക്കെടുക്കുന്ന സമയവും എല്ലാം കൂടിയാണ് ഏകദേശം 20 ദിവസത്തോളം നീളാൻ കാരണം.
അതേ സമയം വേഗത്തിൽ പിസിസി ലഭിക്കാൻ പ്രയോഗിക്കാവുന്ന ഒരു മാർഗം കോട്ടക്കൽ ഖൈർ ട്രാവൽസ് എംഡി ബഷീർ അറേബ്യൻ മലയാളിയെ അറിയിക്കുകയുണ്ടായി.
പാസ്പോർട്ട് ഓഫീസിൽ അപോയിന്റ്മെന്റ ഇപ്പോൾ സെപ്തംബർ 15 നു ശേഷമാണ് ലഭിക്കുന്നത്. എന്നാൽ അപോയിന്റ്മെന്റ് ഡേറ്റ് എന്നാണെങ്കിലും അതിനു മുമ്പ് തന്നെ ഏതെങ്കിലും ഒരു ദിവസം അപോയിന്റ്മെന്റ് ബുക്കിംഗ് ഡീറ്റേയിൽസും വിസ കോപിയും പെട്ടെന്ന് വിസ സ്റ്റാംബ് ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന വെള്ളക്കടലാസിലെഴുതിയ ഒരു അപേക്ഷയുമായി പാസ്പോർട്ട് ഓഫീസിൽ നേരിട്ട് ചെന്നാൽ അത്യാവശ്യക്കാരനാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടാൽ തുടർ നടപടികൾ വേഗത്തിലാക്കുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം തങ്ങളുടെ യാത്രക്കാർക്ക് പെട്ടെന്ന് അപോയിന്റ്മെന്റ് ലഭിച്ചതായും ഖൈർ ബഷീർ വ്യക്തമാക്കി.
പെട്ടെന്ന് വിസ സ്റ്റാംബ് ചെയ്ത് സൗദിയിലെത്തേണ്ടവർക്ക് ഈ മാർഗം പ്രയോഗിക്കാവുന്നതാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
നോർത്തിന്ത്യൻ സ്റ്റേറ്റുകളിലെല്ലാം പിസിസി ലഭിക്കാൻ ഒരു മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa