രാത്രിയുടെ അന്ത്യയാമങ്ങളിൽ വെളളവും വായുവും തണുക്കും; ഒന്നാം തീയതി മുതൽ സൗദിയിൽ ശരത്കാലത്തിനു തുടക്കം
സെപ്തംബർ ആദ്യം മുതൽ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് താപനിലയിൽ കുറവ് അനുഭവപ്പെടാൻ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അഖീൽ അറിയിച്ചു.
ഒക്ടോബറിൽ രാജ്യത്തിന്റെ മുഴുവൻ മേഖലയിലും താപനിലയിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടേക്കും.
രാജ്യത്തെ കാലാവസ്ഥാ നിരീക്ഷണത്തിനായി 16 റഡാറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവ സൗദിയുടെ 95 ശതമാനവും കവർ ചെയ്യുമെന്നും അഖീൽ പറഞ്ഞു.
വരും നാളുകളിൽ രാത്രിയുടെ അന്ത്യയാമങ്ങളിൽ വെള്ളവും വായുവും തണുക്കുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷകൻ ഖാലിദ് അസആഖും അറിയിച്ചിട്ടുണ്ട്.
സുഹൈൽ നക്ഷത്രത്തിന്റെ പ്രത്യക്ഷപ്പെടലോടെത്തന്നെ ഗൾഫ് മേഖലയിൽ ശരത്കാല സൂചന ലഭിച്ച് കഴിഞ്ഞിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa