Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു; ഭാര്യയെ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സൗദിയിലെ അസീർ പ്രവിശ്യയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ഇരുപത്തി ഏഴ് വയസ്സുകാരനായ സൗദി യുവാവാണ് മരിച്ചത്.

ഇയാളുടെ ഭാര്യയെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടു വയസ്സും, നാല് വയസ്സുമുള്ള ഇവരുടെ മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അസീർ പ്രവിശ്യയിൽ പെട്ട മഹായിൽ അൽമുഖൈസിറ പർവ്വതത്തിലെ വ്യൂ പോയിന്റിൽ കാഴ്ചകൾ കാണാൻ നിൽക്കുമ്പോഴാണ് ഇവർക്ക് ഇടിമിന്നലേറ്റത്.

പരിക്കേറ്റ യുവതിയെ മഹായിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട സൗദി പൗരന്റെ മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിൽ ശൂക്ഷിച്ചിരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q