Saturday, September 21, 2024
Saudi ArabiaTop Stories

ഹജ്ജ് ഉംറ തീർഥാടകരുടെ വരവിനായി പ്രത്യേകം എയർപോർട്ടുകൾ നിശ്ചയപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രാലയം

ജിദ്ദ :സൗദി അറേബ്യയിൽ തീർഥാടകരുടെ വരവിനായി പ്രത്യേക വിമാനത്താവളങ്ങളൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വീണ്ടും വ്യക്തമാക്കി.

തീർത്ഥാടകന് രാജ്യത്തെ ഏത് അന്താരാഷ്ട്ര അല്ലെങ്കിൽ പ്രാദേശിക വിമാനത്താവളത്തിലൂടെയും പ്രവേശിക്കാനും മടങ്ങാനും കഴിയും.

രാജ്യത്ത് ഉംറ വിസയിലുള്ള തീർഥാടകർക്ക് പരമാവധി 90 ദിവസമാണ് തങ്ങാൻ അനുമതിയെന്നും മക്കയ്ക്കും മദീനയ്ക്കും മറ്റ് സൗദി നഗരങ്ങൾക്കുമിടയിലും അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

വ്യക്തികൾക്കായി ഉംറ സേവനങ്ങൾക്കായി അംഗീകരിച്ച ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകൾ വഴി തീർഥാടകർക്ക് ഉംറ പ്രോഗ്രാം ആസൂത്രണം ചെയ്യാനും വിസയ്ക്ക് അപേക്ഷിക്കാനും സാധിക്കും.

തീർത്ഥാടകന് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നോ രോഗബാധിതനായ വ്യക്തിയുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നോ ഉറപ്പാക്കാൻ ഉംറ സന്ദർശനത്തിന് ഇ അതമർനാ ആപ്പിൽ അനുമതി നേടിയിരിക്കണം. ആപ്പിലെ രജിസ്‌ട്രേഷനും ഉംറ പെർമിറ്റുകൾ നൽകുന്നതിനും സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് സാധുതയുള്ള വിസ ആവശ്യമാണെന്നും അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സ് ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്