Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഇഖാമ, തൊഴിൽ പരിശോധനകൾ ശക്തമായി തുടരുന്നു

ജിദ്ദ: രാജ്യത്തെ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകൾ സൗദി ആഭ്യന്തര മന്ത്രാലയം ശക്തമായി തുടരുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 14,750 നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഇതിൽ 8684 പേർ ഇഖാമ നിയമ ലംഘകരും 2038 പേർ തൊഴിൽ നിയമ ലംഘകരും 4028 പേർ അതിർത്തി നിയമ ലംഘകരുമാണ്‌.

അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 225 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 30% യമനികളും 58% എത്യോപ്യക്കാരും 12% മറ്റു രാജ്യക്കാരും ആണ്‌.

അനധികൃതമായി സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 34 പേരും നിയമ ലംഘകർക്ക് അഭയവും സഹായവും മറ്റും ചെയ്ത് കൊടുത്ത 22 പേരും പിടിയിലായവരിൽ പെടുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 10,847  പേരെ നാട് കടത്തിയതായും അധികൃതർ വ്യക്തമാക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്