സ്വിഹതിയിൽ മെഡിക്കൽ ഇൻഷൂറൻസ് അപ്രൂവൽ സർവീസ് ഉൾപ്പെടുത്തി
ജിദ്ദ: സ്വിഹതി ആപ്ലിക്കേഷനിൽ സൗദി ആരോഗ്യ മന്ത്രാലയം മെഡിക്കൽ ഇൻഷുറൻസ് അപ്രൂവൽ സേവനം ഉൾപ്പെടുത്തി.
സ്വിഹതിയിൽ വ്യക്തിയുടെ നിരവധി വിവരങ്ങൾ ഉൾപ്പെടുന്ന “ഹെൽത്ത് പ്രൊഫൈൽ” എന്ന ഐക്കണിന് കീഴിൽ മെഡിക്കൽ ഇൻഷുറൻസിന്റെ അംഗീകാരങ്ങൾ പരിശോധിക്കാം.
ഹെൽത്ത് പ്രൊഫൈൽ ഐക്കണിൽ വ്യക്തിഗത ഡാറ്റ, മരുന്നുകളും കുറിപ്പടികളും, സ്വിഹതി വാലറ്റ്, പ്രതിരോധ കുത്തിവയ്പ്പുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ തുടങ്ങിയ മെഡിക്കൽ വിവരങ്ങളും കാണാൻ സാധിക്കും.
വ്യക്തികൾക്ക് ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിനുള്ള ദേശീയ ഇ-പ്ലാറ്റ്‌ഫോമായി സ്വിഹതി ആപ്പിനെ മാറ്റാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനത്തിലാണ് ആപ്പിൽ മെഡിക്കൽ ഇൻഷുറൻസ് അംഗീകാര സേവനം ചേർക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa