എതിർ ലിംഗക്കാരെ അനുകരിച്ച് സോഷ്യൽ മീഡിയകളിൽ വീഡിയോകൾ പ്രസിദ്ധീകരിക്കുന്നവർക്കുള്ള ശിക്ഷ ഓർമ്മപ്പെടുത്തി സൗദി അഭിഭാഷകൻ
സൗദിയിൽ, സാമൂഹിക മാധ്യമങ്ങളിൽ എതിർ ലിംഗക്കാരെ അനുകരിച്ച് വേഷം ധരിച്ച് പ്രസിദ്ധീകരിക്കുന്നവർക്കുള്ള ശിക്ഷകളെക്കുറിച്ച് സൗദി അഭിഭാഷകൻ അഹ്മദ് അൽ മുഹൈമീദ് ഓർമ്മപ്പെടുത്തി.
അഞ്ച് വർഷം വരെ തടവും 3 മില്യൺ റിയാൽ വരെ പിഴയുമാണ് ഇത്തരക്കാർക്ക് ശിക്ഷ ലഭിക്കുക.
“നമ്മൾ ശരീഅതും നിയമവും അനുസരിച്ച് മുന്നോട്ട് പോകുന്ന ഒരു രാജ്യത്താണുളളത്.ഇത്തരം വേഷം കെട്ടലുകൾ നിയമ ലംഘനവും ശിക്ഷക്ക് അർഹമാകേണ്ടവയുമാണ്”.അഹ്മദ് അൽ മുഹൈമീദ് പറഞ്ഞു.
അശ്ലീല ദൃശ്യങ്ങൾ നിർമ്മിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നവർക്കും 5 വർഷം വരെ തടവും 3 മില്യൺ റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മുഹൈമീദ് ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa