സൗദി വിസിറ്റ് വിസ ഇഖാമയിലേക്ക് മാറ്റാമെന്ന പ്രചാരണത്തെക്കുറിച്ച് വിശദീകരണം നൽകി ജവാസാത്ത്
വ്യക്തികൾക്ക് വിസിറ്റിംഗ് വിസകൾ ഇഖാമയിലേക്ക് മാറ്റാമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളോട് സൗദി ജവാസാത്ത് പ്രതികരിച്ചു.
വ്യക്തികളുടെ വിസിറ്റിംഗ് വിസ ഇഖാമയിലേക്ക് (റെസിഡന്റ് വിസ) മാറ്റാൻ സിസ്റ്റം അനുവദിക്കുന്നില്ല എന്നും ഇങ്ങനെ മാറ്റുന്നതിനായി മന്ത്രിതല അംഗീകാരം ലഭിച്ചതായ വാർത്ത തെറ്റാണെന്നും ആണ് ജവാസാത്ത് മറുപടി നൽകിയത്.
ആഭ്യന്തര മന്ത്രാലയം വിസിറ്റിംഗ് വിസകൾ ഇഖാമയിലേക്ക് മാറ്റാൻ അംഗീകാരം നൽകിയെന്നും അതിനുള്ള നടപടികൾ വിശദീകരിച്ചും ആണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്.
അതേ സമയം 18 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുടെ വിസിറ്റിംഗ് വിസകൾ മാതാപിതാക്കൾക്ക് വാലിഡ് ഇഖാമയുണ്ടെങ്കിൽ റെസിഡൻസ് വിസയാക്കാമെന്ന് ജവാസാത്ത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa